‘കേരളം കത്തുമ്പോൾ മുഖ്യമന്ത്രി ചെണ്ടകൊട്ടി രസിച്ചു’‌: പരിഹസിച്ച് വി.മുരളീധരൻ

V Muraleedharan (Photo: Facebook, @VMBJP), Pinarayi Vijayan
വി.മുരളീധരൻ (Photo: Facebook, @VMBJP), സൈബർ സുരക്ഷ ഉയർത്തി കേരള പൊലീസ് സംഘടിപ്പിച്ച കൊക്കോണ്‍ സമ്മേളനം മുഖ്യമന്ത്രി ചെണ്ടകൊട്ടി ഉദ്ഘാടനം ചെയ്യുന്നു.
SHARE

കൊച്ചി∙ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) റെയ്ഡിൽ പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് (പിഎഫ്ഐ) പ്രഖ്യാപിച്ച ഹർത്താലിൽ ഇന്നലെ കേരളം മുഴുവൻ കത്തുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ ചെണ്ടകൊട്ടി രസിച്ചുവെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. ഹർത്താലിനിടെ, സൈബർ സുരക്ഷ ചർച്ചാവിഷയമാക്കി കേരള പൊലീസ് സംഘടിപ്പിച്ച കൊക്കോണ്‍ സമ്മേളനം മുഖ്യമന്ത്രി ചെണ്ടകൊട്ടി ഉദ്ഘാടനം ചെയ്തതു ചൂണ്ടിക്കാണിച്ചാണ് മുരളീധരന്റെ പരിഹാസം.

‘‘ഈ അക്രമങ്ങളൊക്കെ നടക്കുമ്പോൾ മുഖ്യമന്ത്രിയുടേത് നീറോ ചക്രവർത്തിയെ അനുസ്മരിപ്പിക്കുന്ന പെരുമാറ്റമായിരുന്നു. റോം കത്തിയെരിയുമ്പോൾ നീറോ ചക്രവർത്തി വീണ വായിക്കുകയായിരുന്നുവെന്ന് കേട്ടിട്ടുണ്ട്. ഇവിടെ കേരളം മുഴുവൻ കത്തിയെരിയുമ്പോൾ മുഖ്യമന്ത്രി കൊച്ചിയിൽ ചെണ്ടകൊട്ടി രസിക്കുകയായിരുന്നു. അക്രമങ്ങൾ തടയാതെ പൊലീസ് മേധാവിയും കൊക്കൂൺ സമ്മേളനം ആസ്വദിച്ചു. അക്രമികളെ എവിടെയെങ്കിലും പൊലീസ് നേരിട്ടതായി കണ്ടില്ല. പ്രതിപക്ഷ പാർട്ടികൾ ഹർത്താൽ നടത്തിയാൽ പൊലീസ് ഈ സമീപനം സ്വീകരിക്കുമോ?’’– അദ്ദേഹം ചോദിച്ചു.

English Summary: V Muraleedharan against CM Pinarayi Vijayan on Popular Front Hartal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

അഭിനയ പശ്ചാത്തലം ഇല്ലാത്തതുകൊണ്ട് എല്ലാം പരീക്ഷണമാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}