ADVERTISEMENT

തൃശൂർ∙ മുഖ്യമന്ത്രി പിണറായി വിജയന്റെ വര്‍ഗീയവിരുദ്ധ നിലപാട് കാപട്യമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. ഹര്‍ത്താല്‍ അക്രമത്തെ മുഖ്യമന്ത്രി തളളിപ്പറയാത്തത് വിസ്മയകരമാണ്. അക്രമസംഭവങ്ങൾ നേരിടാൻ പൊലീസിനു കഴിയാത്തത് ദൗർഭാഗ്യകരമാണ്. പോപ്പുലർ ഫ്രണ്ടിന്റെ ഹർത്താൽ ന്യായീകരിക്കാൻ കഴിയില്ലെന്നും സതീശൻ പറഞ്ഞു.

ബിജെപിയുമായും ആര്‍എസ്എസുമായും സര്‍ക്കാര്‍ ഒത്തുതീര്‍പ്പ് നടത്തുകയാണ്. എല്ലാത്തരം വര്‍ഗീയതയെയും പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാര്‍ നിലപാട് ജനമധ്യത്തില്‍ തുറന്നുകാട്ടും. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കുന്നത് പരിഹാരമാകുമോ എന്നത് ചര്‍ച്ച ചെയ്യേണ്ടതാണ്. ആര്‍എസ്എസും ഈ സംഘടനയും ഒരേ നാണയത്തിന്റെ രണ്ടുവശങ്ങളാണ്.

റിക്കവറിയുടെ പേരില്‍ ഇനിയൊരു ആത്മഹത്യ ഉണ്ടാകരുത്. റിക്കവറി നടപടികളില്‍ സര്‍ക്കാര്‍ മനുഷ്യത്വം കാട്ടണമെന്നും അദ്ദേഹം പറഞ്ഞു.

English Summary:  VD Satheesan against CM Pinarayi Vijayan's stand in PFI hartal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com