ADVERTISEMENT

പത്തനംതിട്ട∙ കലഞ്ഞൂരിൽ കാർ യാത്രികരായ കുടുംബത്തെയും പൊലീസ് ഉദ്യോഗസ്ഥരെയും ആക്രമിച്ച കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയും കൂട്ടാളികളും അറസ്റ്റിൽ. കലഞ്ഞൂർ ബ്രാഞ്ച് സെക്രട്ടറി രാജീവനും കൂട്ടാളികളും ആണ് അറസ്റ്റിലായത്. കൂടൽ പൊലീസ് സ്റ്റേഷനിലെ രണ്ടു പൊലീസുകാർക്കാണ് പരുക്കേറ്റത്. 

പത്തനംതിട്ട ഇടത്തറയിലായിരുന്നു ആക്രമണം. വിമാനത്താവളത്തിൽനിന്ന് മുറിഞ്ഞകല്ലിലേക്കു പോവുകയായിരുന്ന മിനി, മകൻ അനു, അനുവിന്റെ സുഹൃത്തുക്കൾ എന്നിവർക്കാണ് മർദനമേറ്റത്. ഹോണടിച്ചത് ഇഷ്ടപ്പെടാതിരുന്നതിനെ തുടർന്നായിരുന്നു മർദനമെന്ന് പരാതിക്കാർ പറയുന്നു. കാർ യാത്രക്കാരെ ആക്രമിക്കുന്നത് തടയാൻ എത്തിയപ്പോഴാണ് പൊലീസുകാരെ ആക്രമിച്ചത്. 

ഷാഫി, അരുൺ എന്ന പൊലീസുകാർക്കാണ് മർദനമേറ്റത്. ബ്രാഞ്ച് സെക്രട്ടറി രാജീവൻ , സുഹൃത്ത് സാബി കുഞ്ഞുമോൻ, അലൻ എന്നിവരാണ് അറസ്റ്റിലായത്. തനിക്കാണ് മർദ്ദനമേറ്റതൊന്നും തടസ്സം പിടിക്കാൻ പോയതാണെന്നുമാണ് ബ്രാഞ്ച് സെക്രട്ടറി പറയുന്നത്.

English Summary: CPM Branch Secretary and friends arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com