സംവിധായകൻ അശോകൻ അന്തരിച്ചു; ‘മൂക്കില്ലാരാജ്യത്ത്’ ഒരുക്കിയ ഹിറ്റ്‌മേക്കർ

ashokan-director
അശോകൻ
SHARE

കൊച്ചി∙ ചലച്ചിത്ര സംവിധായകൻ രാമൻ അശോക് കുമാർ (60) അന്തരിച്ചു. ഞായറാഴ്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഐടി വ്യവസായ സംരംഭകൻ കൂടിയായ ഇദ്ദേഹം, അശോകൻ എന്ന പേരിലാണ് ചലച്ചിത്ര സംവിധാന രംഗത്തു പ്രശസ്തനായത്. സിംഗപ്പൂരിൽനിന്നും എത്തി ഇവിടെ ചികിത്സയിലായിരുന്നു. വർക്കല സ്വദേശിയാണ്.

വർണ്ണം, ആചാര്യൻ എന്നിവയാണ് അശോകന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സിനിമകൾ. അശോകൻ–താഹ കൂട്ടുകെട്ടിൽ സാന്ദ്രം, മൂക്കില്ലാരാജ്യത്ത് എന്നീ സിനിമകളും പുറത്തിറങ്ങി. ശശികുമാറിനൊപ്പം നൂറോളം സിനിമകൾക്ക് സഹസംവിധായകനായി പ്രവർത്തിച്ചു.

വിവാഹത്തിനുശേഷം സിംഗപ്പൂരിൽ ബന്ധുക്കൾക്കൊപ്പം പ്രവർത്തനകേന്ദ്രം മാറ്റിയ അശോകൻ, അവിടെ സ്ഥിരതാമസമാക്കി ബിസിനസ്സിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. അതിനിടെ, കാണാപ്പുറങ്ങൾ എന്ന ടെലിഫിലിം സംവിധാനം ചെയ്തു. അതിന് ആ വർഷത്തെ മികച്ച ടെലിഫിലിനുള്ള സംസ്ഥാന സർക്കാർ അവാർഡ് ലഭിച്ചു. ഭാര്യ: സീത. മകൾ: അഭിരാമി ( ഗവേഷണ വിദ്യാർഥി).

English Sumamry: Director Raman Ashok Kumar Passes Away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

അഭിനയ പശ്ചാത്തലം ഇല്ലാത്തതുകൊണ്ട് എല്ലാം പരീക്ഷണമാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}