മുഖ്യമന്ത്രിയുടെ ഓഫിസിലും അഴിമതി; കേരളം ബിജെപിക്കൊപ്പം നിൽക്കണം: നഡ്ഡ

jp-nadda-k-surendran-25
ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനൊപ്പം നെടുമ്പാശ്ശേരി 65ാം ബൂത്തിൽ മൻ കി ബാത്തിൽ പങ്കെടുത്തപ്പോൾ
SHARE

കോട്ടയം∙ കേരളത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസ് പോലും അഴിമതിയിൽനിന്നു മുക്തമല്ലന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ. സ്വർണക്കടത്ത് കേസ് അഴിമതിയുടെ ഉദാഹരണമാണ്. അക്രമങ്ങളും തീവ്രവാദ പ്രവർത്തനങ്ങളും വർധിക്കുന്നു. ബിജെപി പ്രവർത്തകരെ ക്രൂരമായി ആക്രമിക്കുകയും കൊല്ലുകയും ചെയ്യുന്ന സ്ഥിതിയാണ് കേരളത്തിലെന്നും നഡ്ഡ ആരോപിച്ചു.

അഴിമതിമുക്തമായ വികസനം ഉറപ്പാക്കാൻ ബിജെപിക്കൊപ്പം കേരളം നിൽക്കണമെന്ന് നഡ്ഡ ആവശ്യപ്പെട്ടു. കോട്ടയത്ത് പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി ഗുണഭോക്താക്കളുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പദ്ധതി ഗുണഭോക്താക്കളായ 500 പേർക്ക് പ്രധാനമന്ത്രിയുടെ ഉപഹാരം എന്ന നിലയിൽ സീലിങ് ഫാനുകൾ സമ്മാനിച്ചു.

English Summary: Even the Chief Minister's Office is Corrupt in Kerala, Says JP Nadda

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

2022 ഡിസംബർ മാസഫലം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA