വിവാഹവാഗ്ദാനം നൽകി ചൂഷണം, പെൺകുട്ടി പ്രസവിച്ചു; യുവമോർച്ച പ്രവർത്തകൻ അറസ്റ്റിൽ

Renjith Palakkad | Photo: Manorama News
രഞ്ജിത്ത്
SHARE

പാലക്കാട്∙ 15 വയസ്സുകാരി പ്രസവിച്ച സംഭവത്തിൽ യുവമോർച്ച പ്രവർത്തകൻ അറസ്റ്റിൽ. പാലക്കാട് മലമ്പുഴ ആനിക്കോട് സ്വദേശിയും യുവമോർച്ച പിരായിരി മണ്ഡലം ഭാരവാഹിയുമായ രഞ്ജിത്ത് ആണ് അറസ്റ്റിലായത്. വിവാഹ വാഗ്ദാനം നൽകി ചൂഷണം ചെയ്യുകയായിരുന്നെന്ന് മലമ്പുഴ പൊലീസ് അറിയിച്ചു.

വയറുവേദനയെ തുടർന്നാണ് പെൺകുട്ടിയെ പാലക്കാട് വനിതാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അടുത്ത ദിവസം പെൺകുട്ടി പ്രസവിച്ചു. ആശുപത്രി അധികൃതരുടെയും രക്ഷിതാക്കളുടെയും പരാതിയിൽ മലമ്പുഴ പൊലീസ് അന്വേഷണം ആരംഭിച്ചു. രഞ്ജിത്താണ് ചൂഷണത്തിന് പിന്നിലെന്ന് കണ്ടെത്തി. പെൺകുട്ടിയുമായി സൗഹൃദത്തിലായ രഞ്ജിത്ത് വിവാഹ വാഗ്ദാനം നൽകി നിരവധി തവണ ചൂഷണം ചെയ്യുകയായിരുന്നു.

യുവമോർച്ചയുടെ സജീവ പ്രവർത്തകനാണ് രഞ്ജിത്ത് എന്ന് പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. രഞ്ജിത്ത് യുവമോർച്ചയുടെ സജീവ പ്രവർത്തകനല്ലെന്നും പോക്സോ കേസ് അറസ്റ്റിന്റെ അടിസ്ഥാനത്തിൽ സംഘടനയിൽനിന്ന് പുറത്താക്കിയതായും യുവമോർച്ച ജില്ലാനേതൃത്വം അറിയിച്ചു.

English Summary: Minor girl gives birth to child; Yuva Morcha leader arrested in Palakkad 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

2022 ഡിസംബർ മാസഫലം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}