ADVERTISEMENT

കൊച്ചി∙ പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ പെരുമ്പാവൂർ തടി മാർക്കറ്റിനു സമീപം കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി ഗ്ലാസ് തകർത്ത കേസിൽ മൂന്നു പേർ അറസ്റ്റിൽ. പെരുമ്പാവൂർ പാറപ്പുറം കാരോത്തുകുടി അനസ് (37), വല്ലം റയോൺപുരം വടക്കേക്കുടി ഷിയാസ് (31) വല്ലം റയോൺപുരം മലയക്കുടി ഷംസുദ്ദീൻ (35) എന്നിവരെയാണ് പെരുമ്പാവൂർ പൊലീസ് പിടികൂടിയത്. തൃശൂരിൽനിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസിന്റെ ഗ്ലാസാണ് തകർത്തത്.

∙ 1287 പേർ അറസ്റ്റിൽ

പോപ്പുലർ ഫ്രണ്ടിന്റെ ഹര്‍ത്താല്‍ ദിനത്തില്‍ ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ 308 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. വിവിധ അക്രമങ്ങളില്‍ പ്രതികളായ 1287 പേര്‍ അറസ്റ്റിലായി. 834 പേരെ കരുതല്‍ തടങ്കലിലാക്കി.

വിശദവിവരങ്ങള്‍

‌(ജില്ല, റജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം, അറസ്റ്റ്, കരുതല്‍ തടങ്കല്‍ എന്നിവ ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി - 25, 52, 151
തിരുവനന്തപുരം റൂറല്‍ - 25, 132, 22
കൊല്ലം സിറ്റി - 27, 169, 13
കൊല്ലം റൂറല്‍ - 12, 85, 63
പത്തനംതിട്ട - 15, 111, 2
ആലപ്പുഴ - 15,19, 71
കോട്ടയം - 28, 215, 77
ഇടുക്കി - 4, 16,3
എറണാകുളം സിറ്റി - 6, 5, 16
എറണാകുളം റൂറല്‍ - 17, 21, 22
തൃശൂര്‍ സിറ്റി - 10, 18, 14
തൃശൂര്‍ റൂറല്‍ - 9, 10, 10
പാലക്കാട് - 7, 46, 35
മലപ്പുറം - 34, 141, 128
കോഴിക്കോട് സിറ്റി - 18, 26, 21
കോഴിക്കോട് റൂറല്‍ - 8,14, 23
വയനാട് - 5, 114, 19
കണ്ണൂര്‍ സിറ്റി - 26, 31, 101
കണ്ണൂര്‍ റൂറല്‍ - 7, 10, 9
കാസർകോട് - 10, 52, 34

English Summary: PFI Hartal: 1287 people arrested
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com