ADVERTISEMENT

ന്യൂഡൽഹി ∙ ചണ്ഡിഗഡ് വിമാനത്താവളം സ്വാതന്ത്ര്യസമര സേനാനിയായിരുന്ന ഭഗത് സിങ്ങിന്റെ പേരിൽ പുനർനാമകരണം ചെയ്യുമെന്ന പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ റേഡിയോ പ്രഭാഷണ പരിപാടിയായ ‘മൻ കി ബാത്തി’ന്റെ 93–ാം പതിപ്പിലാണ് പ്രഖ്യാപനം. ഭഗത് സിങ്ങിന്റെ ജന്മദിനമായ സെപ്റ്റംബർ 28, ‘അമൃത് മഹോത്സവ’ത്തിലെ സുപ്രധാന ദിനമാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

‘‘ഭഗത് സിങ്ങിന്റെ ജന്മദിനം മുൻനിർത്തി, അദ്ദേഹത്തോടുള്ള ആദരമെന്ന നിലയിൽ സുപ്രധാന തീരുമാനം കൈക്കൊണ്ടിരിക്കുന്നു. ചണ്ഡിഗഡ് വിമാനത്താവളം ഉടൻ ഭഗത് സിങ്ങിന്റെ പേരിൽ പുനർനാമകരണം ചെയ്യും’ – മോദി പ്രഖ്യാപിച്ചു. കാലാവസ്ഥാ വ്യതിയാനം സമുദ്ര ആവാസവ്യവസ്ഥയ്ക്ക് എപ്രകാരം ഭീഷണി ഉയർത്തുന്നുവെന്നും മോദി ചൂണ്ടിക്കാട്ടി. ബീച്ചുകളിൽ കുന്നുകൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും സമുദ്ര ആവാസവ്യവസ്ഥയ്ക്ക് ഭീഷണിയാണ്. ഇത്തരം പ്രതിസന്ധികൾ തരണം ചെയ്യാനായി മുൻകൈ എടുക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിൽ വംശനാശം സംഭവിച്ച ചീറ്റകളെ, നമീബിയയിൽനിന്ന് വീണ്ടും ഇവിടേക്ക് എത്തിച്ചതിനെക്കുറിച്ചും മോദി സംസാരിച്ചു. ചീറ്റകൾ വീണ്ടും ഇന്ത്യൻ മണ്ണിൽ കാലുകുത്തിയത് 130 കോടി ഇന്ത്യക്കാരുടെ അഭിമാനം വാനോളം ഉയർത്തിയെന്ന് അദ്ദേഹം പറഞ്ഞു.

‘ചീറ്റകൾ ഇന്ത്യയിലേക്കു തിരിച്ചെത്തിയതിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും ആളുകൾ വിളിച്ച് സന്തോഷം അറിയിച്ചിരുന്നു. 130 കോടി ഇന്ത്യക്കാർക്ക് അതിൽ സന്തോഷവും അഭിമാനവുമുണ്ട്. നിലവിൽ ഒരു ടാസ്ക് ഫോഴ്സ് ചീറ്റകളെ നിരീക്ഷിക്കുന്നുണ്ട്. അവരുടെ തീരുമാനം അനുസരിച്ചാകും ചീറ്റകളെ പൊതുജനങ്ങൾക്ക് കാണാനുള്ള സൗകര്യം ഏർപ്പെടുത്തുക’ – മോദി പറഞ്ഞു.

English Summary: Chandigarh Airport to be named after Bhagat Singh, says PM Modi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com