ADVERTISEMENT

തിരുവനന്തപുരം∙ വിഴിഞ്ഞം തുറമുഖ നിർമാണവുമായി ബന്ധപ്പെട്ട മത്സ്യത്തൊഴിലാളികളുടെ സമരത്തിൽ സമവായ നീക്കങ്ങൾ സജീവമാകുന്നതിനിടെ ഉറപ്പുകൾ രേഖാമൂലം നൽകണമെന്നാവശ്യപ്പെട്ട് സമരസമിതി. മന്ത്രിതല ഉപസമിതി വച്ച നിർദേശങ്ങളിലെ തീരുമാനം സമരസമിതി നാളെ സർക്കാരിനെ അറിയിക്കും.

പുനരധിവാസമുൾപ്പെടെ സമഗ്ര പാക്കേജ് നടപ്പാക്കുന്നത് സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണ്. തീരശോഷണം പഠിക്കാൻ സമിതിയെ നിയോഗിക്കാനും ധാരണയായി. ഏഴിൽ ആറ് ആവശ്യങ്ങളിലും രേഖാമൂലം ഉറപ്പു ലഭിക്കുന്നതോടെ തുറമുഖ നിർമാണം നിർത്തണമെന്ന ആവശ്യത്തിൽ നിന്ന് സമരസമിതി പിന്മാറിയേക്കും.

കഴിഞ്ഞ ആഴ്ചകളിൽ തുറമുഖ സമരത്തിന് ആഹ്വാനം ചെയ്ത് പള്ളികളിൽ വായിച്ചിരുന്ന സർക്കുലർ ഇന്നില്ലാത്തതും സമരത്തിന് നേതൃത്വം നൽകുന്ന ലത്തീൻ അതിരൂപത മയപ്പെടുന്നതിന്റെ സൂചനയാണ്. ചൊവ്വാഴ്ച വീണ്ടും മന്ത്രിതല സമിതിയുമായി ചർച്ച നടക്കും.

English Summary: Vizhinjam Port Protest updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com