ADVERTISEMENT

തിരുവനന്തപുരം∙ എകെജി സെന്റർ ആക്രമണക്കേസിലെ പ്രതി യൂത്ത് കോൺഗ്രസ് നേതാവ് ജിതിൻ അക്രമം നടത്തിയ ദിവസം ധരിച്ചിരുന്ന ഷൂസ് കണ്ടെടുത്തതായി തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ ക്രൈംബ്രാഞ്ച് അറിയിച്ചു. ജിതിൻ ധരിച്ചിരുന്ന ഷർട്ട് കണ്ടെടുക്കാനായില്ല. വേളി കായലിൽ എറിഞ്ഞതായാണ് ജിതിൻ പൊലീസിനോടു പറഞ്ഞത്. ജിതിൻ ടീ ഷർട്ട് വാങ്ങിയ കടയിൽ തെളിവെടുപ്പ് നടത്തിയതായും ക്രൈംബ്രാഞ്ച് കോടതിയിൽ സമർപിച്ച റിപ്പോർട്ടിൽ പറയുന്നു.

ജിതിനെ കോടതി അടുത്ത മാസം ആറു വരെ റിമാൻഡ് ചെയ്തു. ജാമ്യാപേക്ഷയിൽ നാളെ വാദം നടക്കും.  ആക്രമണത്തിനായി ജിതിൻ എത്തിയ സ്കൂട്ടറിനെക്കുറിച്ച് ക്രൈംബ്രാഞ്ചിനു സൂചന ലഭിച്ചിട്ടുണ്ട്. മറ്റൊരു യൂത്ത് കോൺഗ്രസ് നേതാവിന്റെ ഉടമസ്ഥതയിലുള്ളതാണ് വാഹനമെന്നു പൊലീസ് പറയുന്നു. സംഭവത്തിനുശേഷം വാഹനം വനിതാ നേതാവിനു കൈമാറിയതായും പൊലീസ് കരുതുന്നു. വനിതാ നേതാവിനെ ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം.

English Summary: AKG Centre Attack: Police found shoes of Jithin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com