ആര്യാടൻ മുഹമ്മദിന് കണ്ണീരോടെ വിട ചൊല്ലി നാട്; ഔദ്യോഗിക ബഹുമതികളോടെ കബറടക്കി

aryadan muhammed funeral
അന്തരിച്ച മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ ആര്യാടൻ മുഹമ്മദിന് പൊലീസ് ഗാർഡ് ഓഫ് ഓണർ നൽകുന്നു. ചിത്രം: ഫഹദ് മുനീർ ∙ മനോരമ
SHARE

നിലമ്പൂർ ∙ മുൻമന്ത്രി ആര്യാടൻ മുഹമ്മദിന് കണ്ണീരോടെ വിട നൽകി നാട്. മലബാറിൽ കോൺഗ്രസിന്റെ കരുത്തും കാതലുമായിരുന്ന ആര്യാടൻ മുഹമ്മദിന് (87) അന്ത്യാഞ്ജലിയേകാൻ ആയിരക്കണക്കിനു പേരാണ് ഒഴുകിയെത്തിയത്. മുക്കട്ട വലിയ ജുമാമസ്ജിദിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു കബറടക്കം.

വൃക്കസംബന്ധമായ അസുഖങ്ങളെത്തുടർന്ന് ഈ മാസം 14 മുതൽ ആര്യാടൻ മുഹമ്മദ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഞായറാഴ്ച രാവിലെ എട്ടോടെയായിരുന്നു അന്ത്യം. ആര്യാടൻ ഉണ്ണീന്റെയും കദിയമുണ്ണിയുടെയും മകനായി 1935 മേയ് 15നു നിലമ്പൂരിൽ ജനിച്ച ആര്യാടൻ മുഹമ്മദ് 4 തവണ മന്ത്രിയും 8 തവണ നിലമ്പൂർ എംഎൽഎയുമായിരുന്നു.

.
നിലമ്പൂർ ചന്തക്കുന്ന് പഴയ ജുമാമസ്ജിദിൽ നടന്ന സംസ്കാര ചടങ്ങ്. ചിത്രം: ഫഹദ് മുനീർ ∙ മനോരമ

കർഷകത്തൊഴിലാളി പെൻഷൻ പദ്ധതി, തൊഴിലാളികൾക്ക് അനുകൂലമായ തൊഴിൽനിയമ ഭേദഗതി, തോട്ടം തൊഴിലാളികളുടെ വേതനം വർധിപ്പിക്കൽ, ഊർജ പ്രതിസന്ധി പരിഹരിക്കാനുള്ള ഇടപെടലുകൾ എന്നിവയെല്ലാം അദ്ദേഹത്തിന്റെ ഭരണനേട്ടങ്ങളാണ്. നിലമ്പൂരിലെ വീട്ടിലും മലപ്പുറം ഡിസിസി ഓഫിസിലും മൃതദേഹം പൊതുദർശനത്തിനു വച്ചിരുന്നു.

aryadan-cremation-4
അന്തരിച്ച കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിന്റെ വിലാപയാത്ര നിലമ്പൂർ ചന്തക്കുന്നിൽ.ചിത്രം: ഫഹദ് മുനീർ ∙ മനോരമ
aryadan-cremation-3
ചന്തക്കുന്ന് പഴയ ജുമാമസ്ജിദിൽ നടന്ന മയ്യത്ത് നമസ്കാരം. ചിത്രം: ഫഹദ് മുനീർ ∙ മനോരമ

English Summary: Congress leader Aryadan Muhammed passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA