ADVERTISEMENT

തിരുവനന്തപുരം∙ കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ ഗാന്ധി കുടുംബത്തിന് ഒൗദ്യോഗിക സ്ഥാനാര്‍ഥിയില്ലെന്ന് ശശി തരൂര്‍. ഈ മാസം 30ന് നാമനിര്‍ദേശ പത്രിക നല്‍കുമെന്നും രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ പുറത്തു പറയില്ലെന്നും ശശി തരൂര്‍ പറഞ്ഞു. ആര്‍ക്കും മല്‍സരിക്കാമെന്ന ഗാന്ധി കുടുംബത്തിന്‍റെ നിലപാട് സന്തോഷം പകരുന്നതെന്നും തരൂര്‍ പ്രതികരിച്ചു.

അതേസമയം, രാജസ്ഥാനില്‍ ഗെലോട്ട് പക്ഷത്തിന്‍റെ നീക്കത്തില്‍ അതൃപ്തി വ്യക്തമാക്കി നേതാക്കള്‍ രംഗത്തുവന്നു. എംഎല്‍എമാരുടെ സമാന്തരയോഗം അച്ചടക്കലംഘനമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി അജയ് മാക്കന്‍ പ്രതികരിച്ചു. കോണ്‍ഗ്രസ് അധ്യക്ഷപദത്തില്‍ താല്‍പര്യമില്ലെന്ന് കമല്‍നാഥും വ്യക്തമാക്കി. കമല്‍നാഥ്, സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി.

English Summary: Shashi Tharoor on Congress presidential election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com