ഹോസ്റ്റലിൽ ഒപ്പമുള്ളവരുടെ നഗ്നദൃശ്യം പകർത്തി, ആൺ സുഹൃത്തിന് അയച്ചു; യുവതി അറസ്റ്റിൽ

kollam-lady-picture-case-arrest
പ്രതീകാത്മക ചിത്രം
SHARE

ചെന്നൈ∙ ഹോസ്റ്റലിൽ ഒപ്പം താമസിക്കുന്ന യുവതികളുടെ നഗ്നദൃശ്യം പകർത്തി ആൺ സുഹൃത്തിന് സമൂഹമാധ്യമത്തിലൂടെ അയച്ച യുവതി അറസറ്റിൽ. തമിഴ്നാട്ടിലെ മധുരയിലെ വനിതാ ഹോസ്റ്റലിലാണ് സംഭവം. ജോലി ചെയ്യുന്നവരും പഠനത്തിനായി എത്തിയവരുമായി നിരവധി പേർ ഈ ഹോസ്റ്റലിൽ താമസിക്കുന്നുണ്ടെന്നാണ് വിവരം. മധുര സൈബർ പൊലീസാണ് ഇരുപത്തിമൂന്നുകാരിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

രാമനാഥപുരം സ്വദേശിയായ യുവതി സ്വകാര്യ കോളജിൽ ബിഎഡ് കോഴ്സിനു ചേരുന്നതിനായി 2021 ലാണ് മധുരയിൽ എത്തുന്നത്. ആറു മാസമായി യുവതി ഈ ഹോസ്റ്റലിൽ താമസിക്കുന്നു. രാമനാഥപുരത്തെ മുപ്പതുകാരനായ ആഷിഖ് എന്ന ഡോക്ടറുമായി അടുപ്പത്തിലായിരുന്നു. മധുരയിൽ എത്തിയപ്പോഴും ഈ ബന്ധം തുടർന്നു. ആഷിഖ് യുവതിയെ വിഡിയോ കോൾ ചെയ്യുമ്പോൾ മറ്റു യുവതികളെ കാണിക്കാൻ ആദ്യമൊക്കെ ആവശ്യപ്പെട്ടിരുന്നു. പിന്നീട് ഇവരുടെ അശ്ലീല ദൃശ്യങ്ങൾ അയക്കാൻ ആഷിഖ് ആവശ്യപ്പെട്ടു. ഇതോടെ തനിക്കൊപ്പം താമസിക്കുന്ന യുവതികൾ വസ്ത്രം മാറുമ്പോഴും കുളിക്കുമ്പോഴും അവരറിയാതെ ചിത്രങ്ങളും വിഡിയോകളും പകർ‌ത്തി യുവതി ആഷിഖിന് അയയ്ക്കാൻ തുടങ്ങിയതായി പൊലീസ് അറിയിച്ചു.

ഇത്തരത്തിൽ ഒരിക്കൽ വിഡിയോ പകർത്തുമ്പോൾ യുവതിയെ കയ്യോടെ പിടികൂടി. തുടർന്ന് യുവതിയുടെ ഫോൺ പരിശോധിച്ചപ്പോഴാണ് ഇത്തരത്തിൽ നിരവധി ദൃശ്യങ്ങൾ കണ്ടെത്തിയത്. തുടർന്ന് സംഭവം ഹോസ്റ്റൽ വാർഡനെ അറയിക്കുകയും അവർ പൊലീസിൽ പരാതി നൽകുകയുമായിരുന്നു. യുവതിയുടെ ഫോൺ പരിശോധിച്ച പൊലീസ് തെളിവുകൾ ശേഖരിക്കുകയും ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. വിദഗ്ധ പരിശോധനയ്ക്കായി ഫോൺ ഫൊറൻസിക് വിദഗ്ധർക്ക് കൈമാറി.

English Summary: Woman sends obscene pictures of her hostel mates in Madurai to male friend, arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA