കണ്‍സഷന്‍ ചോദിച്ചതിന് മര്‍ദനം: ഏഴാം ദിവസവും അറസ്റ്റില്ല; പൊലീസിന് വീഴ്ചയില്ലെന്ന് മന്ത്രി

ksrtc-attack-antony
പ്രേമനനെ കെഎസ്ആർടിസി ജീവനക്കാർ മർദിക്കുന്നു, മന്ത്രി ആന്റണി രാജു മാധ്യമങ്ങളെ കാണുന്നു.
SHARE

തിരുവനന്തപുരം∙ കാട്ടാക്കടയില്‍ കണ്‍സഷന്‍ ചോദിച്ച രക്ഷിതാവിനെ സംഘം ചേര്‍ന്ന് മര്‍ദിച്ച കെഎസ്ആര്‍ടിസി ജീവനക്കാരെ ഒരാഴ്ചയായിട്ടും അറസ്റ്റ് ചെയ്യാതെ പൊലീസ്. മകളുടെ മുന്നിലിട്ടാണ് പൂവച്ചല്‍ പഞ്ചായത്ത് ജീവനക്കാരനായ പ്രേമനനെ മര്‍ദിച്ചത്. എന്നാല്‍ അറസ്റ്റ് വൈകുന്നതില്‍ പൊലീസിന് വീഴ്ചയില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. 

മുന്‍കൂര്‍ ജാമ്യം കിട്ടാന്‍ സാധ്യതയില്ലെന്ന് പ്രതികള്‍ മനസിലാക്കണം. കോടതി തന്നെ പ്രതികളോട് പൊലീസിന് കീഴടങ്ങാന്‍ നിര്‍ദേശിക്കും. ജാമ്യം കിട്ടാതിരിക്കാന്‍ കെഎസ്ആര്‍ടിസി എല്ലാ മാര്‍ഗവും സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഇത്തരം കേസുകളിലെ പ്രതികൾ പൊലീസിന്റെ കണ്ണില്‍ നിന്ന് മാറിനില്‍ക്കാന്‍ വിദഗ്ധരാണ്. എത്ര ഒളിച്ചാലും പൊലീസ് കസ്റ്റഡിയിലെടുക്കും. ജാമ്യമില്ലാ വകുപ്പാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നതെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു.

English Summary: Minister Antony Raju on Trivandrum KSRTC attack student concession issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

2022 ഡിസംബർ മാസഫലം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA