കോന്നി മെഡിക്കൽ കോളജിൽ എംബിബിഎസ് പ്രവേശനത്തിന് അംഗീകാരം; 100 പേർക്ക് പഠിക്കാം

നിർമാണം പൂർത്തിയാക്കി ഉദ്ഘാടനത്തിനൊരുങ്ങുന്ന മെഡിക്കൽ കോളജ് കെട്ടിടം.
കോന്നി മെഡിക്കൽ കോളജ് കെട്ടിടം. ചിത്രം: മനോരമ
SHARE

പത്തനംതിട്ട∙ കോന്നി മെഡിക്കൽ കോളജിൽ എംബിബിഎസ് പ്രവേശനത്തിന് നാഷനൽ മെഡിക്കൽ കമ്മിഷന്റെ അംഗീകാരം ലഭിച്ചതായി മന്ത്രി വീണാ ജോർജ്. 100 എംബിബിഎസ് സീറ്റുകൾക്കാണു അംഗീകാരം ലഭിച്ചത്. 16,300 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ 4 നിലക്കെട്ടിടത്തിലാണ്  ഗവ. മെഡിക്കൽ കോളജ് പ്രവർത്തന സജ്ജമാകുന്നത്. 

konni medical college lab
കോന്നി മെഡിക്കൽ കോളജിലെ ലാബ്. ചിത്രം: മനോരമ.

അരുവാപ്പുലം പഞ്ചായത്തിലെ നെടുമ്പാറയിൽ ലഭ്യമായ റവന്യു വകുപ്പിന്റെ 50 ഏക്കറിലാണ് മെഡിക്കൽ കോളജ് ഉയർന്നത്. ആശുപത്രിയുടെ ആദ്യഘട്ടം നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയതിനൊപ്പം അക്കാദമിക് ബ്ലോക്കിന്റെ പണികളും ആരംഭിച്ചിരുന്നു. രണ്ടു വർഷം മുൻപ് ആശുപത്രിക്കെട്ടിടം പൂർത്തിയാക്കി ഒപി പ്രവർത്തനം ആരംഭിച്ചിരുന്നു. തുടർന്നാണ് അക്കാദമിക് ബ്ലോക്കിന്റെ അവസാനഘട്ട പണികൾ നടത്തിയതും ക്ലാസുകൾ തുടങ്ങാനാവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതും. ഇതിനിടെ നാഷനൽ മെഡിക്കൽ കമ്മിഷന്റെ അനുമതിക്കായുള്ള അപേക്ഷ സമർപ്പിക്കുകയും അംഗങ്ങൾ സ്ഥലം സന്ദർശിക്കുകയും ചെയ്തു. എന്നാൽ, കമ്മിഷൻ അടിസ്ഥാന സൗകര്യങ്ങളിൽ ചില അപാകതകൾ ചൂണ്ടിക്കാട്ടുകയും അവ പരിഹരിക്കാനുള്ള നിർദേശങ്ങളും നൽകുകയായിരുന്നു.

konni medical college library
കോന്നി മെഡിക്കൽ കോളജിലെ ലൈബ്രറി. ചിത്രം: മനോരമ.

ഇതിന്റെ അടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പ് ഇടപെട്ട് യുദ്ധകാലാടിസ്ഥാനത്തിൽ കോളജിലേക്കാവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ ഉൾപ്പെടെ സജ്ജമാക്കുകയായിരുന്നു. മെഡിക്കൽ കോളജ് രണ്ടാംഘട്ട വികസനത്തിന്റെ ഭാഗമായി ഹോസ്റ്റലുകൾ, ക്വാർട്ടേഴ്സുകൾ അടക്കമുള്ള കെട്ടിടങ്ങളുടെ പണികളും ക്യാംപസിൽ പുരോഗമിക്കുന്നു.4 നിലകളിലായാണു കോളജ് കെട്ടിടം ഉയർന്നത്. വിശാലമായ ലൈബ്രറിയും 3 ലക്ചറർ ഹാളും, ലബോറട്ടറികളും, മ്യൂസിയവും, ഡെമോ റൂമുകളും പ്രിൻസിപ്പലിന്റെ മുറിയും വിവിധ വകുപ്പുകളും സജ്ജമായി. എല്ലാ നിലയിലും പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികളും ക്രമീകരിച്ചിട്ടുണ്ട്. ലിഫ്റ്റുകളുമുണ്ട്.

നിർമാണം പൂർത്തിയാക്കി ഉദ്ഘാടനത്തിനൊരുങ്ങുന്ന മെഡിക്കൽ കോളജ് കെട്ടിടം.
മെഡിക്കൽ കോളജ് കെട്ടിടം.

English Summary: Pathanamthitta Konni medical MBBS seat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഐശ്വര്യമുള്ള മലയാളിവീട്! 😍🤗 Best Kerala Home | അകത്താണ് കാഴ്ചകൾ |

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}