റഷ്യയിൽ സ്കൂളിൽ വെടിവയ്പ്പ്: 13 പേർ കൊല്ലപ്പെട്ടു; അക്രമി സ്വയം വെടിവച്ചു മരിച്ചു

Pistols found in gunman | (Photo - Twitter/@CalibreObscura)
അക്രമിയുടെ മൃതദേഹത്തിൽനിന്ന് കണ്ടെടുത്ത പിസ്റ്റളുകൾ. (Photo - Twitter/@CalibreObscura)
SHARE

മോസ്കോ∙ മധ്യ റഷ്യയിലെ ഇഴെവ്‌സ്കിൽ സ്കൂളിൽ നടന്ന വെടിവയ്പ്പിൽ ഏഴു കുട്ടികൾ ഉൾപ്പെടെ 13 പേർ കൊല്ലപ്പെട്ടു. ഇവരിൽ സ്കൂളിലെ രണ്ടു അധ്യാപകരും രണ്ടു സുരക്ഷാ ഗാർഡുമാരും ഉൾപ്പെടുന്നു. മോസ്കോയിൽനിന്ന് 970 കിലോമീറ്റർ കിഴക്കുള്ള ഉദ്മുർഷ്യ മേഖലയിലെ സ്കൂളിലാണ് വെടിവയ്പ്പുണ്ടായത്. 21 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇതിൽ 14 പേർ കുട്ടികളാണ്.

കറുത്ത വസ്ത്രം ധരിച്ചെത്തിയ ആളാണ് അക്രമം നടത്തിയത്. ഇയാളുടെ വസ്ത്രത്തിൽ നാത്​സി ചിഹ്നങ്ങളും കണ്ണു മാത്രം പുറത്തുകാട്ടുന്ന തരത്തിൽ മുഖം മറച്ചിട്ടുമുണ്ടായിരുന്നു. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. അക്രമി സ്വയം വെടിവച്ചു മരിച്ചു. ഇയാളുടെ മൃതദേഹം പരിശോധിച്ചപ്പോൾ രണ്ടു പിസ്റ്റളും വെടിക്കോപ്പുകളുടെ വലിയ ശേഖരവും കണ്ടെടുത്തു.

English Summary: 13 Dead In Russia School Shooting, Gunman Kills Himself

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ചായ, ചോറ്, മരുന്ന് വേണ്ട: ഓട്ടം, ചാട്ടം, ഏറ് എല്ലാമുണ്ട്; 92–ലും ജോണപ്പാപ്പൻ പുലിയാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}