13കാരിയെ ലൈംഗികത്തൊഴിലിലേക്ക് തള്ളിവിട്ടു; ബിജെപി നേതാവിനും മുന്‍എസ്‌ഐക്കും 20 വര്‍ഷം തടവ്

stop-rape
പ്രതീകാത്മക ചിത്രം. Photo Credit: GlebGleb/Shutterstock
SHARE

ചെന്നൈ∙ പതിമൂന്നുകാരിയെ ബലാത്‌സംഗം ചെയ്യുകയും ലൈംഗികത്തൊഴിലിലേക്കു തള്ളിവിടുകയും ചെയ്‌ത കേസിൽ ചെന്നൈ പോ‌ക്സോ കോടതി 13 പേരെ 20 വർഷം തടവിന് വിധിച്ചു. ബിജെപി പ്രാദേശിക നേതാവ് ജി. രാജേന്ദ്രൻ, എന്നൂർ മുൻ പൊലീസ് ഇൻസ്‌പെ‌ക്‌ടർ സി. പുകഴേന്തി, മാധ്യമപ്രവർത്തകൻ വിനോബാജി തുടങ്ങിയ 13 പേർക്കാണ് 20 വർഷം തടവ് ശിക്ഷ. 

പെൺകുട്ടിയെ ലൈംഗികത്തൊഴിലിനു നിർബന്ധിക്കുകയും പെൺവാണിഭ സംഘത്തിനു കൈമാറുകയും ചെയ്‌ത പെൺകുട്ടിയുടെ ബന്ധു ഷഹീദ ബാനു ഉൾപ്പെടെയുള്ള എട്ട് പേർക്ക് ജീവപര്യന്തം ശിക്ഷയും കോടതി വിധിച്ചു. ഇതിൽ ഏഴ് പേരും സ്ത്രീകളാണ്. പ്രതികളിൽനിന്ന് ഈടാക്കിയ 2 ലക്ഷത്തോളം രൂപ ഉൾപ്പെടെ ഏഴ് ലക്ഷത്തോളം രൂപ നഷ്ടപരിഹാരമായി കേസിലെ അതിജീവിതയ്ക്ക് അനുവദിക്കാനും സർക്കാരിനോട് കോടതി ഉത്തരവിട്ടു. 

2020 നവംബറിൽ പെൺകുട്ടിയുടെ അമ്മയുടെ പരാതിയിൽ വണ്ണാപ്പേട്ട് പൊലീസാണ് കേസെടുത്തത്. ഷഹീദ ബാനുവിന്റെ നേതൃത്വത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികത്തൊഴിലിനു നിർബന്ധിച്ചുവെന്നാണ് ആരോപണം. നൂറിലേറെ പേർ കുട്ടിയെ ബലാ‌ത്സംഗം ചെയ്‌തതായി ഇവർ പരാതിപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ 26 പേർക്കെതിരെ പൊലീസ് കേസെടുത്തു. എന്നാൽ  22 പേരെ മാത്രമാണ് പിടികൂടാനായത്. നാല് പേർ ഇപ്പോഴും ഒളിവിലാണ്. പിടിയിലായ പ്രതികളിൽ ഒരാൾ വിചാരണയ്ക്കിടെ മരിച്ചു.  ഇൻസ്‌പെ‌ക്‌ടർ സി. പുകഴേന്തിയെ സർക്കാർ ജോലിയിൽനിന്ന് പിരിച്ചു വിട്ടിരുന്നു. 

English Summary: BJP Leader, Cop, Journo & 18 Others Jailed for Pushing Teen Into Prostitution

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഐഫോണ്‍ 15ൽ അദ്ഭുതങ്ങൾ, സക്കര്‍ബര്‍ഗിന്റെ രാജി: പോയവാരത്തിലെ ടെക് വാര്‍ത്തകൾ

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA