ADVERTISEMENT

ആലപ്പുറ∙ മാവേലിക്കര കൊച്ചാലുംമൂട്ടിൽ നിയന്ത്രണം വിട്ട കാർ ഓട്ടോറിക്ഷയിലിടിച്ചു ഓട്ടോ ഡ്രൈവർ മരിച്ചു. ഇറവങ്കര സ്വദേശി രാജൻ (57) ആണ് മരിച്ചത്. ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത ചെങ്ങന്നൂർ സ്വദേശിനി ശ്രീകലയ്ക്ക് (42) ഗുരുതരമായി പരുക്കേറ്റു. ചൊവ്വാഴ്ച രാത്രി 8.30ന് കൊച്ചാലുംമൂട് കൊല്ലകടവ് റോഡിലായിരുന്നു അപകടം.

കൊച്ചാലുമൂട് ഭാഗത്തേക്കു അമിത വേഗതയിലെത്തിയ കാർ, ടിപ്പർ ലോറി, മോട്ടർ വാഹന വകുപ്പിന്റെ വാഹനം, സ്കൂട്ടർ, മറ്റൊരു കാർ എന്നിവയിൽ ഇടിച്ച ശേഷമാണ് എതിർദിശയിൽ നിന്നെത്തിയ ഓട്ടോറിക്ഷയിൽ ഇടിച്ചത്.

English Summary: One killed in Car-Auto collision at Mavelikkara

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com