ADVERTISEMENT

ബെയ്ജിങ്∙ അട്ടിമറിയിലൂടെ പുറത്താക്കിയെന്ന അഭ്യൂഹങ്ങൾക്കിടെ ചൈനീസ് പ്രസിഡന്റ് ഷി ചിൻ പിങ് സ്റ്റേറ്റ് ടിവിയിൽ പ്രത്യക്ഷപ്പെട്ടു. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ (സിപിസി) ഒരു എക്സിബിഷൻ സന്ദർശനത്തിനിടെയാണു ചൊവ്വാഴ്ച സ്റ്റേറ്റ് ടിവിയിൽ പ്രത്യക്ഷപ്പെട്ടത്. സെപ്റ്റംബർ 16ന് ഉസ്ബെക്കിസ്ഥാനിൽ നടന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽനിന്നു മടങ്ങിയശേഷം ആദ്യമായാണ് ടിവിയിൽ പ്രത്യക്ഷപ്പെടുന്നത്. ഷിയ്ക്കൊപ്പം രണ്ടു ഉന്നത നേതാക്കളും ഉണ്ടായിരുന്നു.

ടിവിയിലൂടെ രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത അദ്ദേഹം, കഴിഞ്ഞ 10 വർഷമായി തന്റെ നേതൃത്വത്തിൽ നേടിയ സിപിസിയുടെയും രാജ്യത്തിന്റെയും നേട്ടങ്ങൾ എടുത്തുപറഞ്ഞു. ‘‘പാർട്ടിയും ഭരണകൂടവും ചരിത്രപരമായ നേട്ടങ്ങൾ കൈവരിക്കുകയും ചരിത്രപരമായ മാറ്റങ്ങൾക്കു വിധേയമാവുകയും ചെയ്തു. കഴിഞ്ഞ 10 വർഷത്തെ നേട്ടങ്ങളും മുന്നേറ്റങ്ങളും വ്യാപകമായി പ്രചരിപ്പിക്കണം’’ – അദ്ദേഹം ആവശ്യപ്പെട്ടു.

അടുത്തമാസം 16ന് പാർട്ടി കോൺഗ്രസ് നടക്കാനിരിക്കെ പൊതുപരിപാടികളിൽനിന്ന് ഷി ചിൻ പിങ് വിട്ടുനിന്നത് അഭ്യൂഹങ്ങൾക്ക് വഴിവച്ചിരുന്നു. ഷി ചിൻ പിങ്ങിനെ ചൈനീസ് പട്ടാള മേധാവി സ്ഥാനത്തുനിന്നു നീക്കിയെന്നും ഉസ്ബെക്കിസ്ഥാനിൽനിന്ന് തിരിച്ചെത്തിയപ്പോൾ വീട്ടുതടങ്കലിലാക്കിയെന്നും വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ, രാജ്യത്തിനുപുറത്തുപോയി വരുന്ന ആൾക്കാരെ ഏഴ് ദിവസത്തെ നിർബന്ധിത ക്വാറന്റീനു വിധേയരാക്കുന്ന ‘സീറോ കോവിഡ്’ നയത്തിന്റെ ഭാഗമായി ഷി ചിൻ പിങ് മാറി നിൽക്കുകയായിരുന്നെന്നാണു വിവരം.

English Summary: Chinese President Xi Jinping reappears on state TV amid rumours over 'absence'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com