‘ചായയ്ക്കും കാപ്പിക്കും 2019-മുതൽ ഒരേ നിരക്ക്’; വിലമാറ്റ പ്രചരണത്തിൽ സിയാൽ

Coffee-airport-lounge
പ്രതീകാത്മക ചിത്രം. Istock/ Torjrtrx
SHARE

കൊച്ചി∙ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ ടെർമിനലുകളിൽ ചായയ്ക്കു വില കൂട്ടിയെന്നും കുറച്ചെന്നുമുള്ള സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണങ്ങൾ നിഷേധിച്ച് ഔദ്യോഗിക വൃത്തങ്ങൾ. തീവിലയെക്കുറിച്ചു പ്രധാനമന്ത്രിക്കു പരാതി നൽകിയതിനെ തുടർന്നു ചായയ്ക്കും കാപ്പിക്കും 50 രൂപയും 30 രൂപയും ആയി കുറച്ചെന്ന വാർത്തകളോടാണ് പ്രതികരണം. 

വാർത്തകൾ തെറ്റിദ്ധാരണാജനകമാണെന്നും 2019-മുതൽ ഇതേ നിരക്കിലാണ് ചായയും കാപ്പിയും നൽകുന്നതെന്നുമാണ് സിയാൽ വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. അതേസമയം പ്രിമിയം, ബ്രാൻഡഡ് കാപ്പി, ചായ നിരക്കു ഉയർന്നതാണെന്നും വിശദീകരിക്കുന്നു. ടെർമിനലുകളിലും പുറത്തും മേൽപ്പറഞ്ഞ രണ്ടു വിഭാഗത്തിലുള്ള ചായയും കാപ്പിയും ലഭ്യമാണെന്നും അറയിച്ചിട്ടുണ്ട്. 

ടെർമിനലുകളിൽ ചായയ്ക്കും കാപ്പിക്കും 250 രൂപ വീതവും പലഹാരങ്ങൾക്ക് 150 രൂപയും ഈടാക്കിയിരുന്നെന്നും ഇതിനെതിരെ പരാതി നൽകിയതിനെ തുടർന്നു പ്രധാനമന്ത്രിയുടെ ഓഫിസ് നിർദേശിച്ച പ്രകാരം വില കുറച്ചെന്നുമുള്ള പ്രചാരണമാണ് സമൂഹമാധ്യമങ്ങളിലൂടെ ഉണ്ടായത്.

English Summary: CIAL explanation on social media campaigns regarding reducing tea, coffee prices at airport

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

എന്നെ സിനിമ വേണ്ടെന്ന് വച്ചതല്ല, ഞാൻ സിനിമയെ വേണ്ടെന്നു വച്ചതാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}