ADVERTISEMENT

ന്യൂഡൽഹി∙ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ പിന്തുണയ്ക്കുന്ന മൂന്ന് നേതാക്കൾക്കെതിരെ നടപടി വേണമെന്ന് റിപ്പോർട്ട്. രാജസ്ഥാനിലെ പാർട്ടി നിരീക്ഷകരാണ് ഹൈക്കമാൻഡിന് റിപ്പോർട്ട്  നൽകിയത്. മന്ത്രിമാർ, ചീഫ് വിപ് അടക്കമുള്ളവർക്കെതിരെയാണ് നടപടി ആവശ്യപ്പെട്ട് അജയ് മാക്കൻ റിപ്പോർട്ട് നൽകിയത്.

ചീഫ് വിപ്പ് മനീഷ് ജോഷി, മന്ത്രിമാരായ ധർമേന്ദ്ര പഥക്, ശാന്തി ധരിവാൾ എന്നിവർക്കെതിരെയാണു നടപടിക്കു ശുപാർശ ചെയ്തിരിക്കുന്നത്. ഇതിനിടെ ഗെലോട്ടിന്റെ വസതിയിൽ മന്ത്രിമാർ യോഗം ചേരുകയാണ്. രാജസ്ഥാനിലെ നേതൃപ്രതിസന്ധി ചർച്ച ചെയ്യാനാണു യോഗം. ഗെലോട്ട് സോണിയ ഗാന്ധിയുമായി ഫോണിൽ സംസാരിച്ചതിനു പിന്നാലെയാണു യോഗം ചേർന്നത്. എംഎൽഎമാരുടെ നീക്കത്തിൽ പങ്കില്ലെന്ന് ഗെലോട്ട് സോണിയയെ അറിയിച്ചു. അംബിക സോണി, കമൽനാഥ് എന്നിവരുമായും ഗെലോട്ട് സംസാരിച്ചു.

English Summary: Congress observers recommend disciplinary action against 3 party leaders in Rajasthan 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com