റദ്ദാക്കിയ എയർ ഇന്ത്യ വിമാനം കണ്ണൂരിൽ നിന്ന് ഡൽഹിയിലേക്ക് തിരിച്ചു

Air India
എയർ ഇന്ത്യ വിമാനം. (ഫയൽ ചിത്രം)
SHARE

കണ്ണൂർ∙ വിമാനത്താവളത്തിൽ നിന്ന് ഇന്നലെ പോകേണ്ടിയിരുന്ന, ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനം ഇന്നു വൈകിട്ട് 5 മണിയോടെ ബെംഗളൂരു വഴി ഡൽഹിയിലേക്കു തിരിച്ചു. സാങ്കേതിക തകരാർ കാരണം ഇന്നലെ തിരിച്ചിറക്കേണ്ടി വരികയായിരുന്നു.

ഡൽഹിക്കു പോകാൻ ടേക്ക് ഓഫ് ചെയ്ത വിമാനം 10 മിനിറ്റ് കഴിഞ്ഞാണ് ഇന്നലെ തിരിച്ചിറക്കിയത്. വിമാനം റദ്ദാക്കിയതോടെ യാത്രക്കാർ പ്രതിസന്ധിയിലായി. ഇന്നലെ രാവിലെ 9.50നു കണ്ണൂരിൽനിന്നു പറന്നുയർന്ന എയർ ഇന്ത്യയുടെ നമ്പർ എഐ 425 വിമാനമാണ് അടിയന്തരമായി തിരിച്ചിറക്കിയത്. 135 യാത്രക്കാരാണു വിമാനത്തിൽ ഉണ്ടായിരുന്നത്.

യാത്ര മുടങ്ങിയതോടെ യാത്രക്കാർ എയർലൈൻ പ്രതിനിധികളുമായി വാക്കുതർക്കത്തിലായി. പിന്നീടു യാത്രക്കാർ ഒന്നടങ്കം വിമാനത്താവളത്തിൽ പ്രതിഷേധിച്ചു. സാങ്കേതിക തകരാർ പരിഹരിക്കാൻ കഴിയാതെ വന്നതോടെ യാത്ര ഇന്നത്തേക്കു മാറ്റുകയായിരുന്നു.

English Summary: Delhi flight from Kannur resume journey

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA