‘ബിജെപിയുടെ വർഗീയ രാഷ്ട്രീയത്തെ തിരിച്ചറിയുക’: ജനതാദൾ (യു) മാർച്ച്

Lalan Singh | Photo: ANI, Twitter
ലലൻ സിങ് (Photo: ANI, Twitter)
SHARE

പട്ന ∙ ബിജെപിയുടെ വർഗീയ രാഷ്ട്രീയത്തെ തിരിച്ചറിയുകയെന്ന മുദ്രാവാക്യവുമായി ജനതാദൾ (യു) ബിഹാറിൽ സംഘടിപ്പിക്കുന്ന ‘ജാഗരൂകതാ മാർച്ചി’നു തുടക്കമായി. ജെഡിയു ദേശീയ അധ്യക്ഷൻ ലലൻ സിങ്ങിന്റെയും പാർലമെന്ററി ബോർ‍ഡ് അധ്യക്ഷൻ ഉപേന്ദ്ര ഖുശ്വാഹയുടെ നേതൃത്വത്തിലാണ് മാർച്ച്. 

ഹൈക്കോടതിക്കു മുന്നിലെ അംബേദ്കർ പ്രതിമയിൽ പുഷ്പഹാരം അണിയിച്ച് ആരംഭിച്ച മാർച്ച് ഗാന്ധി മൈതാനിൽ സമാപിച്ചു. ബിഹാറിലെ എല്ലാ ജില്ലകളിലും പാർട്ടി സംസ്ഥാന നേതാക്കൾ ‘ജാഗരൂകതാ മാർച്ചു’കൾക്കു നേതൃത്വം നൽകും. 

ബിജെപിയുടെ വർഗീയ ഗൂഢാലോചനയെക്കുറിച്ചു ജനങ്ങളെ ബോധവൽകരിക്കുകയാണ് മാർച്ചിന്റെ ലക്ഷ്യമെന്ന് ഉപേന്ദ്ര ഖുശ്വാഹ പറഞ്ഞു. ജനങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണമുണ്ടാക്കാനുള്ള പദ്ധതി ബിജെപി തയാറാക്കിയിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.

English Summary: JDU begins Jagrukta March

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ചായ, ചോറ്, മരുന്ന് വേണ്ട: ഓട്ടം, ചാട്ടം, ഏറ് എല്ലാമുണ്ട്; 92–ലും ജോണപ്പാപ്പൻ പുലിയാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}