പ്രായപരിധി നടപ്പാക്കും; ദിവാകരൻ അറിയാത്തത് പാർട്ടിയുടെ കുറ്റമല്ല: കാനം രാജേന്ദ്രൻ

kanam-divakaran
കാനം രാജേന്ദ്രൻ, സി. ദിവാകരൻ
SHARE

തിരുവനന്തപുരം∙ പാർട്ടിയിൽ പ്രായപരിധി നടപ്പാക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ദേശീയ കൗൺസിൽ അംഗീകരിച്ച മാർഗരേഖയാണ് നടപ്പാക്കുന്നത്. താഴെത്തട്ടിലുള്ള സമ്മേളനങ്ങളിൽ പ്രായപരിധി നടപ്പാക്കി കഴിഞ്ഞു. പ്രായപരിധി നടപ്പാക്കുന്നത് ദിവാകരൻ അറിയാത്തത് പാർട്ടിയുടെ കുറ്റമല്ല. അത് ദിവാകരന്റെ കുറ്റമാണെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. 

സംസ്ഥാനസെക്രട്ടറിക്ക് മൂന്നുതവണ തുടരാമെന്ന് പാർട്ടി ഭരണഘടനയിലുണ്ട്. നാലാംതവണയും വരണമെങ്കിൽ നാലിൽ മൂന്ന് ഭൂരിപക്ഷം വേണം. സെക്രട്ടറി സ്ഥാനത്തേക്ക് മുൻപും പല പേരുകൾ ഉയർന്നിട്ടുണ്ട്. വെളിയം സെക്രട്ടറിയായപ്പോൾ ചന്ദ്രപ്പൻ പിന്മാറിയില്ലേ. വിമർശിക്കുന്നവർ പാർട്ടി ഭരണഘടന വായിക്കണമെന്നും കാനം പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് പ്രായപരിധി നിശ്ചിക്കുന്ന തീരുമാനുമുള്ളതായി തനിക്കറിയില്ലെന്ന് മുന്‍മന്ത്രിയും സിപിഐ എക്സിക്യൂട്ടീവ് അംഗവുമായ സി ദിവാകരന്‍ തുറന്നടിച്ചത്. പ്രായപരിധി പാര്‍ട്ടിക്ക് പ്രായോഗിക ബുദ്ധിമുട്ടുണ്ടാക്കുമെന്നും അതു നടപ്പാക്കണമെങ്കില്‍ പാര്‍‌ട്ടി ഭരണഘടന ഭേദഗതി ചെയ്യണമെന്നും സി ദിവാകരന്‍ ആവശ്യപ്പെട്ടിരുന്നു. 

English Summary: Kanam Rajendran slams C Divakaran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}