ADVERTISEMENT

ദുർഗ്∙ ചത്തിസ്ഗഡില്‍ ഇരുണ്ട നിറത്തെക്കുറിച്ച് നിരന്തരം പരിഹസിച്ചിരുന്ന ഭര്‍ത്താവിനെ കോടാലി കൊണ്ട് വെട്ടിക്കൊന്ന് ജനനേന്ദ്രിയം വെട്ടിമാറ്റി യുവതി. മുപ്പതുകാരിയായ യുവതിക്ക് കറുത്ത നിറമായതിനാല്‍ വിരൂപയെന്നു ഭര്‍ത്താവ് നിരന്തരം വിളിച്ചതിനെത്തുടര്‍ന്നാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു.

അമലേശ്വര്‍ ഗ്രാമത്തില്‍ ഞായറാഴ്ച രാത്രിയാണു സംഭവം. ഭര്‍ത്താവ് അനന്ത് സൊന്‍വാനിയെ (40) കൊലപ്പെടുത്തിയതിനു സംഗീത സൊന്‍വാനിയാണ് അറസ്റ്റിലായത്. നിറവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ നിരന്തരം വഴക്കിടാറുണ്ടായിരുന്നു. ഞായറാഴ്ച രാത്രിയും വഴക്കുണ്ടായി. തുടര്‍ന്ന് സംഗീത വീട്ടിലുണ്ടായിരുന്ന കോടാലി എടുത്ത് അനന്തിനെ വെട്ടുകയുമായിരുന്നു. അനന്ത് തല്‍ക്ഷണം മരിച്ചു. തുടര്‍ന്ന് ഭര്‍ത്താവിന്റെ ജനനേന്ദ്രിയം സംഗീത അറുത്തുമാറ്റി. 

തന്റെ ഭര്‍ത്താവിനെ ആരോ കൊന്നുവെന്ന് പിറ്റേന്ന് രാവിലെ യുവതി നാട്ടുകാരോടു പറഞ്ഞു. എന്നാല്‍ അന്വേഷണത്തിനൊടുവില്‍ അവര്‍ കുറ്റം സമ്മതിക്കുകയായിരുന്നു. അനന്തിന്റെ ആദ്യഭാര്യ മരിച്ചതിനു ശേഷമാണ് സംഗീതയെ വിവാഹം കഴിച്ചത്.

English Summary: Man Called Wife Ugly; She Killed Him With Axe 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com