തൊടുപുഴ∙ അധ്യക്ഷ സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കവും രാജസ്ഥാനിൽ എംഎൽഎമാർ രാജിഭീഷണി മുഴക്കിയതുമെല്ലാം കോൺഗ്രസിൽ പ്രതിസന്ധി തീർത്തിരിക്കുകയാണ്. ഈ സാഹചര്യത്തിൽ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ പരിഹസിച്ചു രംഗത്തു വന്നിരിക്കുകയാണു മുൻ മന്ത്രിയും എംഎൽഎയുമായ എം.എം.മണി.
അശോക് ഗെലോട്ടിന്റെയും സച്ചിൻ പൈലറ്റിന്റെയും നടുവിലിരിക്കുന്ന രാഹുൽ ഗാന്ധിയുടെ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ചായിരുന്നു പരിഹാസം. ‘ഇടതുംവലതും ഇരിക്കുന്ന ഈ മൊതലുകളെ (തൈരും വെങ്കായവും) ഒരുമിപ്പിക്കാൻ പറ്റാത്ത കക്ഷിയാണു ഭാരതത്തിലെ ജനങ്ങളെയാകെ ഒരുമിപ്പിക്കാൻ നടക്കുന്നത്? കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിൽ രണ്ട് നേതാക്കളെ ഒരുമിപ്പിക്കാൻ കഴിയാത്ത രാഹുൽ ആണോ രാജ്യത്തെ മുഴുവൻ ജനങ്ങളെയും ഒരുമിപ്പിക്കാൻ കേരളത്തിലൂടെ ഉണ്ടംപൊരിയും തിന്ന് നടക്കുന്നത്..?’– എന്നായിരുന്നു മണിയുടെ പരിഹാസം.
English Summary: MM Mani Against Rahul Gandhi On Rajasthan Congress Crisis