ആദ്യം നിരോധിക്കേണ്ടത് ആർഎസ്എസിനെ; പിഎഫ്ഐയെ അല്ല: എം.വി.ഗോവിന്ദൻ

MV Govindan
എം.വി.ഗോവിന്ദൻ
SHARE

കണ്ണൂർ∙ വർഗീയ സംഘടനകളെ നിരോധിക്കുന്നെങ്കിൽ ആദ്യം ഇന്ത്യയിൽ നിരോധിക്കേണ്ടത് ആർഎസ്എസിനെ ആണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഇപ്പോഴത്തെ അന്വേഷണങ്ങളുടെ പശ്ചാത്തലത്തിൽ പോപ്പുലർ ഫ്രണ്ടിനെ (പിഎഫ്ഐ) നിരോധിക്കണം എന്ന അഭിപ്രായം സിപിഎമ്മിനില്ല. നിരോധിച്ചാൽ അവർ മറ്റു പേരുകളിൽ വരും. എസ്ഡിപിഐയുമായി ഒരു കാലത്തും സിപിഎം സഖ്യമുണ്ടാക്കിയിട്ടില്ലെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.

‘‘സംഘടനകളെ നിരോധിക്കണമെന്നു പറയുമ്പോൾ ആദ്യം നിരോധിക്കേണ്ടത് ആർഎസ്എസിനെയല്ലേ. ആർഎസ്എസ് ആണല്ലോ എറ്റവും പ്രധാന വർഗീയ സംഘടനാപ്രവർത്തനം നടത്തിക്കൊണ്ടിരിക്കുന്ന വിഭാഗം. നിരോധിച്ചതുകൊണ്ടുമാത്രം ഒരു പ്രസ്ഥാനവും അതിന്റെ ആശയവും അവസാനിക്കുന്നില്ല. നല്ല ബോധവൽക്കരണം വേണം. അതിനെ ഫലപ്രദമായി, നിയമപരമായി നേരിടുകയും വേണം’’- അദ്ദേഹം പറഞ്ഞു. 

English Summary: MV Govindan about PFI and RSS

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

എന്നെ സിനിമ വേണ്ടെന്ന് വച്ചതല്ല, ഞാൻ സിനിമയെ വേണ്ടെന്നു വച്ചതാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}