ഹർത്താലിനിടെ കെഎസ്ആർടിസി ബസ് ആക്രമിച്ച കേസ്: രണ്ടു പേർ അറസ്റ്റിൽ

KSRTC bus attack Arrest
ഷഫീഖ്, മുഹമ്മദ് മുഹ്സിൻ
SHARE

കൊച്ചി∙ പോപ്പുലർ ഫ്രണ്ട് (പിഎഫ്ഐ) വെള്ളിയാഴ്ച നടത്തിയ ഹർത്താലിനിടെ കെഎസ്ആർടിസി ബസ് ആക്രമിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ. മാറമ്പിള്ളി കൈപ്പൂരിക്കര പാറക്കൽ വീട്ടിൽ ഷഫീഖ് (35), മാറമ്പിള്ളി ചേലാപ്ര വീട്ടിൽ മുഹമ്മദ് മുഹ്സിൻ എന്നിവരെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. 

ചാലക്കൽ പകലോമറ്റത്ത് വച്ചാണ് ബസിനു നേരെ ആക്രമണമുണ്ടായത്. എസ്എച്ച്ഒ എൽ.അനിൽകുമാർ, എസ്ഐ സി.ആർ.ഹരിദാസ്, സിപിഒമാരായ മാഹിൻഷാ അബൂബക്കർ, മുഹമ്മദ് അമീർ, കെ.എം.മനോജ്‌ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

English Summary: 2 Arrested for attack on KSRTC bus during PFI Hartal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}