ADVERTISEMENT

ന്യൂഡൽഹി∙ രാജ്യത്ത് വിൽക്കുന്ന എല്ലാ മൊബൈൽ ഫോണുകളുടെയും ഐഎംഇഐ (ഇന്റർനാഷനൽ മൊബൈൽ എക്യുപ്മെന്റ് ഐഡന്റിറ്റി) നമ്പർ വിൽപ്പനയ്ക്കു മുൻപു തന്നെ റജിസ്റ്റർ ചെയ്യണമെന്ന് നിർബന്ധമാക്കി കേന്ദ്രം. അടുത്ത വർഷം ജനുവരി 1 മുതൽ ഇതു നടപ്പാക്കും. ഇതുസംബന്ധിച്ച വിജ്ഞാപനം സെപ്റ്റംബർ 26ന് പുറത്തിറങ്ങി.

ഇന്ത്യയിൽ നിർമിച്ചതോ ഇറക്കുമതി ചെയ്തതോ ആയ എല്ലാ മൊബൈൽ ഫോണുകളും റജിസ്റ്റർ ചെയ്യണമെന്നും ഐഎംഇഐ നമ്പറിന്റെ സർട്ടിഫിക്കറ്റുകൾ, ടെലികമ്യൂണിക്കേഷൻസ് വകുപ്പിനു കീഴിലുള്ള ഇന്ത്യൻ കൗണ്ടർഫീറ്റഡ് ഡിവൈസ് റെസ്ട്രിക്‌ഷൻ പോർട്ടലിൽനിന്നു നേടണമെന്നുമാണ് ഉത്തരവ്. ഇത് ഫോണിന്റെ ആദ്യ വിൽപ്പനയ്ക്കുമുൻപുതന്നെ പൂർത്തിയാക്കണമെന്നും വിജ്ഞാപനത്തിൽ പറയുന്നു.

എല്ലാ മൊബൈൽ ഫോണുകൾക്കും സമാനമില്ലാത്ത 15 അക്ക ഐഎംഇഐ നമ്പരുണ്ട്. ഇത് ഉപകരണത്തിന്റെ യുണീക് ഐഡിയാണ്. ഒരു ടെലികോം ശൃംഖലയുടെ ഭാഗമായി ഒരേ ഐഎംഇഐ നമ്പരുള്ള ഒന്നിലധികം ഉപകരണങ്ങളുടെ സാന്നിധ്യം വരുന്നത് കാണാതായ മൊബൈൽ ഫോണുകളെ പിന്തുടർന്നുള്ള അന്വേഷണത്തെ ബാധിക്കും.

English Summary: Registration of IMEI number of all mobile phones must be before the sale in India from next year
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com