ADVERTISEMENT

വാഷിങ്ടന്‍∙ പെന്റഗണിലെത്തിയ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കറിന് ഉജ്വലമായ വരവേല്‍പ്. യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ജെ.ഓസ്റ്റിനുമായുള്ള കൂടിക്കാഴ്ചയ്ക്കാണു ജയ്ശങ്കര്‍ പെന്റഗണിലെത്തിയത്. യുഎസ് പ്രതിരോധ വകുപ്പിന്റെ ആസ്ഥാനമായ പെന്റഗണില്‍ ജയ്ശങ്കറിനു സൈന്യം പ്രൗഢമായ സ്വീകരണം നല്‍കുന്നതിന്റെ വിഡിയോ പുറത്തുവന്നു.

ഇന്തോ-പസഫിക് മേഖലയുടെ മെച്ചപ്പെട്ട ഭാവിക്കായി ഇരുരാജ്യങ്ങളും ഒരുമിച്ചു പ്രവര്‍ത്തിക്കുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ജെ.ഓസ്റ്റിന്‍ പറഞ്ഞു. തയ്‌വാന്‍ കടലിടുക്കില്‍ ചൈന നടത്തുന്ന നീക്കങ്ങളെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. പാക്കിസ്ഥാന് എഫ്-16 പോര്‍വിമാനങ്ങള്‍ നല്‍കിയ യുഎസ് നടപടിക്കെതിരെ ജയ്ശങ്കര്‍ രൂക്ഷമായി പ്രതികരിച്ചതിനു പിന്നാലെയാണ് കൂടിക്കാഴ്ച. അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്കു വിരുദ്ധമാണ് പാക്കിസ്ഥാനുമായുള്ള സഹകരണമെന്ന് ജയ്ശങ്കര്‍ വ്യക്തമാക്കിയിരുന്നു.

English Summary: Video: S Jaishankar, On US Visit, Gets A Grand Welcome At Pentagon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com