ADVERTISEMENT

ന്യൂഡൽഹി∙ ഏക്നാഥ് ഷിൻഡെ വിഭാഗമാണോ യഥാർഥ ശിവസേനയെന്ന് തീരുമാനിക്കുന്നതിൽനിന്ന് തിരഞ്ഞെടുപ്പ് കമ്മിഷനെ തടയണമെന്ന ഉദ്ധവ് താക്കറെ പക്ഷത്തിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. ഇക്കാര്യത്തിൽ ഇടപെടാനില്ലെന്ന് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, എം.ആർ.ഷാ, കൃഷ്ണ മുരാരി, ഹിമ കോഹ്‌ലി, പി.എസ്.നരസിംഹ എന്നിവരാണ് ബെഞ്ചിലുണ്ടായിരുന്നത്. 

മഹാരാഷ്ട്രയിൽ ശിവസേനയുടെ നേതൃത്വത്തിലുണ്ടായിരുന്ന മഹാവികാസ് അഘാഡി സർക്കാർ താഴെവീണതിനു പിന്നാലെയാണ് പാർട്ടി പിളർന്നത്. ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ ശിവസേന വിമതർ ബിജെപിക്കൊപ്പം ചേർന്ന് സർക്കാരിനെ താഴെയിറക്കുകയായിരുന്നു. കൂടുതൽ എംഎൽഎമാർ തനിക്കൊപ്പമാണെന്നും തങ്ങളാണ് യഥാർഥ ശിവസേനയെന്നും തിരഞ്ഞെടുപ്പ് ചിഹ്നത്തിന് അവകാശികളെന്നുമാണ് ഷിൻഡെ വിഭാഗത്തിന്റെ വാദം. 

English Summary: Setback For Team Thackeray In Supreme Court In 'Real Shiv Sena' Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com