ഡൽഹിയിലെ മദ്യനയ അഴിമതി: മലയാളി വിജയ് നായർ അറസ്റ്റിൽ

vijay-nair
വിജയ് നായർ (twitter.com/irohitr)
SHARE

ന്യൂഡൽഹി∙ ഡൽഹിയിലെ മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് മലയാളിയായ വിജയ് നായരെ സിബിഐ അറസ്റ്റ് ചെയ്തു. മുംബൈ ആസ്ഥാനമായ ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ മുൻ സിഇഒ ആണ്. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉൾപ്പെട്ട മദ്യനയ അഴിമതിക്കേസിലാണ് വിജയ് നായർ അറസ്റ്റിലയാത്.

മനീഷ് സിസോദിയയുടെ വസതി ഉൾപ്പെട 31 ഇടങ്ങളിൽ സിബിഐ റെയ്ഡ് നടത്തിയിരുന്നു. തുടർ നടപടിയായാണ് ആരോപണവുമായി ബന്ധമുള്ള വിജയ് നായരെ അറസ്റ്റ് ചെയ്തത്. 14 പേർക്കെതിരെയാണ് സിബിഐ എഫ്ഐആർ റജിസ്റ്റർ ചെയ്തത്. 2020ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്ക് വേണ്ടി വിജയ് നായർ പ്രവർത്തിച്ചിരുന്നു. അഴിമതിയുമായി ബന്ധപ്പെട്ട ആദ്യ അറസ്റ്റാണ് ഇത്. 

സ്വകാര്യ മേഖലയ്ക്കായി മദ്യവിൽപ്പനയ്ക്കുള്ള അവസരം തുറന്നിടുന്ന പുതിയ മദ്യനയത്തിൽ ലൈസൻസുകൾ അനുവദിക്കുന്നതിലുൾപ്പെടെ ചട്ടങ്ങൾ ലംഘിച്ചെന്നാണ് ആരോപണം.

English Summary: Malayali Vijay Nair arrested by CBI

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA