‘പോരാട്ടമാണ് ബദൽ പൊറോട്ടയല്ല’ ; നിലമ്പൂരിൽ ബാനർ പോരാട്ടം

Youth Congress banner | Photo: Manorama News
യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ബാനർ
SHARE

മലപ്പുറം∙ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് ബാനർ ഉയർത്തിയ ഡിവൈഎഫ്ഐയ്ക്ക് അതേ നാണയത്തിൽ മറുപടി നൽകി യൂത്ത് കോൺഗ്രസും യൂത്ത് ലീഗും. ‘പോരാട്ടമാണ് ബദൽ പൊറോട്ടയല്ല’ എന്ന ഡിവൈഎഫ്ഐയുടെ ബാനറിന് മുകളിൽ ‘ആരാധകരെ ശാന്തരാകുവിൻ പോരാട്ടം ആർഎസ്എസിനോടാണ്.’ എന്ന ബാനർ ഉയർത്തിയാണ് യൂത്ത് കോണ്‍ഗ്രസിന്റെ മറുപടി.

Youth League banner | Photo: Manorama News
യൂത്ത് ലീഗ് പ്രവർത്തകരുടെ ബാനർ

‘തീ ഇട്ടത് സംഘികളുടെ ട്രൗസസറിൽ ആണെങ്കിലും പുക വരുന്നത് കമ്മികളുടെ മൂട്ടിലൂടെ’ എന്ന് യൂത്ത് ലീഗ് പ്രവർത്തകരും  ബാനർ ഉയർത്തി. നിലമ്പൂരിലാണ് ബാനറുകൾ ഉയർന്നത്. ഭാരത് ജോഡോ യാത്ര ഇന്നു നിലമ്പൂരിലെത്തിയിരുന്നു. 

ഭാരത് ജോഡോ യാത്ര പെരിന്തൽമണ്ണയിൽ എത്തിയപ്പോൾ ഡിവൈഎഫ്ഐ ഏലംകുളം കമ്മിറ്റി സിപിഎം ലോക്കൽ കമ്മിറ്റി ഓഫിസിനു മുന്നില്‍ ‘പൊറോട്ടയല്ല, പെരിന്തൽമണ്ണയിൽ കുഴിമന്തിയാണ് ബെസ്റ്റ്, ഡിവൈഎഫ്ഐ ഏലംകുളം’ എന്ന ബാനർ ഉയർത്തിയതാണ് സംഭവങ്ങളുടെ തുടക്കം.

English Summary: Bharat Jodo Yatra: Youth Congress, Youth League banner against DYFI 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഐശ്വര്യമുള്ള മലയാളിവീട്! 😍🤗 Best Kerala Home | അകത്താണ് കാഴ്ചകൾ |

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}