ഐആർസിടിസി അഴിമതി: തേജസ്വി യാദവ് നേരിട്ട് ഹാജരാകണം; സിബിഐ കോടതി

tejaswi-yadav-12
തേജസ്വി യാദവ് (ഫയൽ ചിത്രം)
SHARE

പട്ന ∙ ഐആർസിടിസി അഴിമതി കേസിൽ ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് ഒക്ടോബർ 18നു നേരിട്ടു ഹാജരാകാൻ ഡൽഹിയിലെ സിബിഐ പ്രത്യേക കോടതി ഉത്തരവിട്ടു. കേസിൽ തേജസ്വി യാദവിന്റെ ജാമ്യം റദ്ദാക്കണമെന്ന സിബിഐയുടെ ആവശ്യത്തിന്മേൽ മറുപടി സമർപ്പിക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്ന തേജസ്വിയുടെ അഭിഭാഷകന്റെ അപേക്ഷ പരിഗണിക്കവേയാണ് നിർദേശം. കേസിൽ 2018 ഒക്ടോബറിലാണു തേജസ്വിക്കു ജാമ്യം അനുവദിച്ചിരുന്നത്. 

കേസിൽ മുഖ്യ പ്രതിയായ ആർജെഡി അധ്യക്ഷൻ ലാലു യാദവിനു വൃക്കരോഗ ചികിൽസയ്ക്കായി വിദേശയാത്രയ്ക്കു കോടതി അനുമതി നൽകി. സിംഗപ്പൂരിലെ ചികിൽസയ്ക്ക് ഒക്ടോബർ 10 മുതൽ 25 വരെയാണ് കോടതി വിദേശ യാത്രാ അനുമതി നൽകിയത്. 

English Summary: Bihar Dy CM Tejashwi Yadav asked to appear before court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

2022 ഡിസംബർ മാസഫലം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}