ഡൽഹിയിലെ വീട്ടിൽ ഭാര്യ കൊല്ലപ്പെട്ട നിലയിൽ; പരുക്കേറ്റ ഭർത്താവ് അബോധാവസ്ഥയിൽ

crime-scene
പ്രതീകാത്മക ചിത്രം.
SHARE

ന്യൂഡൽഹി∙ വടക്കുകിഴക്കൻ ഡൽഹിയിലെ വസതിയിൽ ഭർത്താവിനെ ഗുരുതരമായി പരുക്കേറ്റ നിലയിലും ഭാര്യയെ മരിച്ച നിലയിലും കണ്ടെത്തി. ന്യു മുസ്തഫാബാദ് മേഖലയിലാണ് സംഭവം. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30ന് പ്രദേശത്തെ വസതിയിൽ ഭർത്താവും ഭാര്യയും തമ്മിൽ വഴക്കിടുന്നുവെന്ന് പരാതിപ്പെട്ട് ദായൽപുർ പൊലീസ് സ്റ്റേഷനിൽ സന്ദേശമെത്തിയിരുന്നുവെന്ന് നോർത്ത്ഈസ്റ്റ് ഡൽഹി ഡപ്യൂട്ടി കമ്മിഷണർ സഞ്ജയ് കുമാർ സെയ്ൻ അറിയിച്ചു.

പൊലീസ് സ്ഥലത്തെത്തിയപ്പോൾ ഭാര്യയെ മരിച്ച നിലയിലും ഭർത്താവിനെ ഗുരുതരമായി പരുക്കേറ്റ നിലയിലും കണ്ടെത്തുകയായിരുന്നു. നേഹ എന്നാണ് ഭാര്യയുടെ പേര്. ഇവരെ വീടിന്റെ രണ്ടാം നിലയിലെ മുറിയിലാണ് കണ്ടെത്തിയത്. ഭർത്താവ് അർമാനെയും അതേ മുറിയിൽ കണ്ടെത്തുകയായിരുന്നു. ഭാര്യയും ഭർത്താവും തമ്മിൽ വഴക്കുണ്ടാക്കുകയും മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് അർമാൻ നേഹയെ കൊല്ലുകയായിരുന്നുവെന്നുമാണ് പ്രഥമദൃഷ്ട്യാ വ്യക്തമാകുന്നതെന്ന് പൊലീസ് അറിയിച്ചു. പിന്നീട് ഇയാൾ സ്വയം മുറിവേൽപ്പിച്ചതാകാമെന്നും പൊലീസ് സംശയിക്കുന്നു. കൂടുതൽ അന്വേഷണങ്ങൾ നടക്കുന്നതേയുള്ളൂ.

കുടുംബാംഗങ്ങൾ രണ്ടു നിലയിലായാണ് താമസിച്ചിരുന്നതെന്നും കുട്ടിയുടെ കരച്ചിൽ കേട്ടതായി അയൽക്കാർ അറിയിച്ചുവെന്നും പൊലീസ് പറഞ്ഞു. മുറി അകത്തുനിന്നു കുറ്റിയിട്ടനിലയിൽ ആയിരുന്നു. വാതിൽ പൊളിച്ച് പൊലീസ് അകത്തുകയറിയപ്പോൾ കഴുത്തിൽ ഗുരുതരമായി പരുക്കേറ്റ നിലയിൽ നേഹയെ മരിച്ച നിലയിൽ കണ്ടെത്തി. ഗുരുതര മുറിവുകളോടെ അബോധാവസ്ഥയിലായ അർമാനെയും പൊലീസ് ആശുപത്രിയിൽ എത്തിച്ചു. അർമാന്റെ അവസ്ഥയിൽ പുരോഗതിയുണ്ടെന്നും പൊലീസ് അറിയിച്ചു.

English Summary: Critically injured man, dead wife found in Delhi flat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

അമ്പരപ്പിക്കുന്ന ആഡംബരം; നിറയെ സർപ്രൈസുകൾ ഒളിപ്പിച്ച വീട്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}