ഒന്നാംവർഷ വിദ്യാർഥിയുടെ പല്ല് തകർത്തു; നാദാപുരം എംഇടി കോളജിൽ ക്രൂര റാഗിങ്

Ragging | Representational image | (Photo - Shutterstock / Vecton)
പ്രതീകാത്മക ചിത്രം (Photo - Shutterstock / Vecton)
SHARE

കോഴിക്കോട് ∙ നാദാപുരം എംഇടി ആർട്സ് ആൻഡ് സയൻസ് കോളജിൽ റാഗിങ്ങിൽ വിദ്യാർഥിക്ക് ക്രൂരമർദനം. ഒന്നാം വർഷ ബികോം വിദ്യാർഥി നാദാപുരം പുളിക്കൂൽ സ്വദേശി ഞാറ്റുവത്ത് അബൂബക്കറിന്റെ മകൻ മുഹമ്മദ് സഹലിനാണു മർദനമേറ്റത്. പതിനഞ്ചോളം വരുന്ന രണ്ടാം വർഷ വിദ്യാർഥികളാണു സഹലിനെ ക്രൂരമായി മർദിച്ചതെന്നാണു പരാതി.

മുൻവശത്തെ പല്ല് തകർന്ന നിലയിൽ സഹലിനെ നാദാപുരം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമികൾക്കെതിരെ കർശന നടപടിയെടുക്കുമെന്നു പൊലീസും കോളജ് അധികൃതരും വ്യക്തമാക്കി. ആക്രമികളിലൊരാൾക്കു ക്രിമിനൽ പശ്ചാത്തലമുള്ളതായി സംശയിക്കുന്നു. ഏറെ നേരം രക്തം വാർന്ന കുട്ടിയെ വൈകിയാണ് ആശുപത്രിയിലെത്തിച്ചതെന്ന് ആക്ഷേപമുണ്ട്. സമാന രീതിയിലുള്ള റാഗിങ്ങ് കോളജിൽ മുൻപും ഉണ്ടായിട്ടുണ്ടെന്നു നാട്ടുകാർ ആരോപിച്ചു.

English Summary: First year college student brutally ragged by seniors in Nadapuram MET Arts And Science College

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA