ഗുരുവായൂർ, ആലപ്പുഴ നഗരസഭകൾക്ക് ഇന്ത്യൻ സ്വച്ഛതാ ലീഗ് അവാർഡ്

indian-swachhata-league-logo
Image. innovateindia.mygov.in/swachhyouthrally
SHARE

തിരുവനന്തപുരം ∙ ഗുരുവായൂർ, ആലപ്പുഴ നഗരസഭകൾക്ക് ഇന്ത്യൻ സ്വച്ഛതാ ലീഗ് അവാർഡ്. രാജ്യത്ത് അവാർഡിനു തിരഞ്ഞെടുക്കപ്പെട്ട 10 നഗരങ്ങളിലാണ് കേരളത്തിലെ രണ്ടെണ്ണം ഉൾപ്പെട്ടതെന്നു തദ്ദേശ വകുപ്പ് അറിയിച്ചു. 1850ലധികം നഗരങ്ങളിൽ നടത്തിയ പരിശോധനകളിലാണ് കേരളത്തിന്റെ ഈ നേട്ടം. 

അൻപതിനായിരം മുതൽ ഒരു ലക്ഷം വരെ ജനസംഖ്യയുള്ള നഗരങ്ങളുടെ വിഭാഗത്തിലാണ് ഗുരുവായൂർ അവാർഡിന് അർഹമായത്. ഒരു ലക്ഷം മുതൽ മൂന്നു ലക്ഷം വരെ ജനസംഖ്യയുള്ള നഗരങ്ങളിലാണ് ആലപ്പുഴയ്ക്കു പുരസ്കാരം. സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 1 വരെ ഡൽഹിയിൽ നടക്കുന്ന സ്വച്ഛ് ശേഖർ സമ്മേളനത്തിൽ സ്വച്ഛ് സുർവേക്‌ഷൻ അവാർഡ് വിതരണം ചെയ്യും.

English Summary: Guruvayur, Alappuzha Municipalities bag Indian Swachhata League Awards

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA