കോഴിക്കോട്ട് സൂപ്പർ മാർക്കറ്റിൽ നിന്നും ഒരു ചാക്ക് ഹാൻസ് പിടികൂടി; ഒരാൾ അറസ്റ്റിൽ

Tobacco
പ്രതീകാത്മക ചിത്രം
SHARE

കോഴിക്കോട്∙ ആരാമ്പ്രം അങ്ങാടിയിൽ സൂപ്പർ മാർക്കറ്റിൽ നിന്നും നിരോധിത പുകയില ഉത്പന്നമായ ഹാൻസ് പിടിച്ചെടുത്ത് കുന്ദമംഗലം പൊലീസ്. നരിക്കുനി സ്വദേശി കിഴക്കേകണ്ടി മുഹ്സിൻ (30) സംഭവത്തിൽ അറസ്റ്റിലായി. കുന്ദമംഗലം എസ്ഐ അഷറഫിന്റെ നേതൃത്വത്തിൽ നടന്ന റെയ്‌ഡിൽ 995 പാക്കറ്റ് ഹാൻസ്‌ ആണ് പൊലീസ് പിടിച്ചെടുത്തത്. ചാക്കിൽകെട്ടി സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇയാൾക്കെതിരെ കൊയിലാണ്ടി സ്റ്റേഷനിലും ഹാൻസ് കൈവശം വെച്ചതിന് കേസുണ്ട്.

എസ്ഐ ജിബിൻ,സിപിഒ എ.സജിത്ത്, എസ്ഐ അബ്‌ദുറഹ്‌മാൻ, എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്. കഴിഞ്ഞ ദിവസം സമാനമായ രീതിയിൽ മാവൂരിലും ഹാൻസ് പിടിച്ചെടുത്തിരുന്നു.

 

English Summary: Banned Tobacco Products Seized From Kozhikode

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

2022 ഡിസംബർ മാസഫലം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}