മുതുകില്‍ മോദിയുടെയും ചീറ്റയുടെയും ചിത്രം വരച്ച് സ്ത്രീകൾ; നവരാത്രിക്കൊരുങ്ങി സൂറത്ത്

welcome modi
മോദിയുടെയും ചീറ്റയുടെയും ചിത്രങ്ങള്‍ പുറംഭാഗത്തു ടാറ്റൂ ചെയ്ത സ്ത്രീകൾ. Photo: Manorama News
SHARE

സൂറത്ത് ∙ ഈ വർഷത്തെ നവരാത്രി ആഘോഷങ്ങള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെ സൂറത്തിൽ എത്തുന്നതും കാത്തിരിക്കുകയാണു നാട്ടുകാർ. മോദിയുടെയും ചീറ്റയുടെയും ചിത്രങ്ങള്‍ പുറംഭാഗത്തു ടാറ്റൂ ചെയ്താണു മോദിയെ സ്വീകരിക്കാൻ സൂറത്തിലെ സ്ത്രീകൾ ഒരുങ്ങുന്നത്. മോദിയുടെ 72-ാം ജന്മദിനത്തിൽ എട്ട് ചീറ്റപ്പുലികളെ നമീബിയയിൽനിന്നും ഇന്ത്യയിലേക്ക് എത്തിച്ചിരുന്നു. അതിനാലാണ് ചീറ്റയും ടാറ്റുവിൽ ഇടം പിടിച്ചതെന്നു നാട്ടുകാർ പറഞ്ഞു.

‘മോദിജിക്ക് സൂറത്തിലേക്ക് സ്വാഗതം’, ‘ചീറ്റകൾക്ക് ഇന്ത്യയിലേക്ക് സ്വാഗതം’ എന്നിങ്ങനെ പുറത്ത് കുറിച്ച നിരവധി സ്ത്രീകളുടെ ചിത്രങ്ങളാണു സമൂഹമാധ്യമങ്ങൾ വഴി പുറത്തുവന്നത്. അടുത്ത നിയമസഭാ പോരാട്ടത്തിന് ഒരുങ്ങുന്ന ഗുജറാത്തിൽ തിരഞ്ഞെടുപ്പ് പരിപാടികള്‍ കൊഴുപ്പിക്കുക എന്ന ലക്ഷ്യം ബിജെപിക്കുണ്ട്. സൂറത്തിലെ സ്ത്രീകൾ മുതുകിൽ മോദിയുടെയും ചീറ്റയുടെയും ചിത്രങ്ങള്‍ വരയ്ക്കുന്ന ഫോട്ടോകള്‍ ഗുജറാത്തിലെ പ്രമുഖ ദിനപത്രമായ നവഭാരതി ടൈംസാണു പുറത്തുവിട്ടത്. പിന്നാലെ ദേശീയ മാധ്യമങ്ങളും വാർത്തയാക്കി.

English Summary: How women in Surat are welcoming PM Modi for Navratri celebration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഐശ്വര്യമുള്ള മലയാളിവീട്! 😍🤗 Best Kerala Home | അകത്താണ് കാഴ്ചകൾ |

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}