സമരത്തിൽ പങ്കെടുക്കുന്നവർക്ക് സെപ്റ്റംബറിലെ ശമ്പളം നൽകില്ല: കെഎസ്ആർടിസി

KSRTC Bus (File Photo: Manorama)
File Photo: Manorama
SHARE

തിരുവനന്തപുരം∙ കെഎസ്ആർടിസിയിലെ തൊഴിലാളി സംഘടനയായ ടിഡിഎഫ് ഒക്ടോബർ ഒന്നു മുതൽ പ്രഖ്യാപിച്ച സമരത്തെ ശക്തമായി നേരിടുമെന്ന് കെഎസ്ആർടിസി മാനേജ്മെന്റ്. സമരത്തിൽ പങ്കെടുക്കുന്ന ജീവനക്കാർക്ക് ഡയസ്നോൻ ബാധകമാക്കും. ഒക്ടോബർ 5ന് മുൻപായി സർക്കാർ സഹായത്തോടെ തന്നെ ശമ്പളം നൽകാനാണ് നിലവിൽ മാനേജ്മെന്റിന്റ് തീരുമാനം. എന്നാൽ സമരത്തിൽ പങ്കെടുക്കുന്ന ജീവനക്കാർക്ക് സെപ്റ്റംബറിലെ ശമ്പളം നൽകില്ല.

മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ചയിൽ ജീവനക്കാർക്ക് പുതിയ ഡ്യൂട്ടി സമ്പ്രദായം കൊണ്ട് ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ അത് പരിശോധിച്ച് 6 മാസത്തിനകം വേണ്ട മാറ്റംവരുത്താമെന്ന് ഉറപ്പ് നൽകിയിരുന്നു. അന്ന് യോഗത്തിൽ പങ്കെടുത്ത് എല്ലാം സമ്മതിച്ച ശേഷം പുറത്തിറങ്ങി സമരം പ്രഖ്യാപിച്ച് നോട്ടിസ് നൽകിയത് കെഎസ്ആർടിസിയിൽ ആത്മാർഥമായി ജോലി ചെയ്യുന്ന ജീവനക്കാരോടും യാത്രക്കാരോടുമുള്ള വെല്ലുവിളിയായിട്ടാണ് മാനേജ്മെന്റ് കാണുന്നത്.

കെഎസ്ആർടിസി ഇപ്പോൾ ഉയർത്തെഴുന്നേൽപ്പിന്റെ പാതയിലാണ്. അതിന്റെ ഉദാഹരണമാണ് ജീവനക്കാർ ഒറ്റക്കെട്ടായി പ്രയത്നിച്ചതിന്റെ ഫലമായി ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവർത്തിദിനം ചരിത്രത്തിലെ ഏറ്റവും വലിയ വരുമാനമായ 8.4 കോടി രൂപ നേടാനായത്.

മോട്ടോർ ആക്ട് വർക്കേഴ്സ് 1961 ഉം അതിന്റെ അനുബന്ധ റൂളും അനുസരിച്ചുള്ള പുതിയ ഡ്യൂട്ടി സമ്പ്രദായത്തിലുള്ള ഷെഡ്യൂളുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത് ഒക്ടോബർ ഒന്നു മുതൽ നടപ്പാക്കും. ജീവനക്കാരുടെ ആയാസം കുറയ്ക്കുന്ന ഈ സമ്പ്രദായത്തിന് ബഹുഭൂരിപക്ഷം ജീവനക്കാരും പിന്തുണ നൽകുമ്പോൾ ന്യൂനപക്ഷം ജീവനക്കാർ കാണിക്കുന്ന പഴയ സമരമുറ, നഷ്ടത്തിൽ ഓടുന്ന സ്ഥാപനത്തിന് താങ്ങാൻ കഴിയില്ലെന്ന് മനസ്സിലാക്കണം. കെഎസ്ആർടിസിയെ നിലനിർത്തുന്ന നികുതിദായകരെ സമര കോപ്രായങ്ങളുടെ പേരിൽ ബുദ്ധിമുട്ടിച്ചാൽ പൊറുക്കില്ല.

കെഎസ്ആർടിസിയെ ആശ്രയിക്കുന്ന ജനങ്ങൾക്ക് ഏതെങ്കിലും രീതിയിൽ ബുദ്ധിമുട്ട് ഉണ്ടാക്കുകയോ, സർവീസിന്റെ പ്രവർത്തനങ്ങളോ, ജീവനക്കാരുടെ ജോലി തടസമാകുന്ന തരത്തിലോ സമരവുമായി മുന്നോട്ട് പോയാൽ അവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ യൂണിറ്റ് ഓഫിസർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. നിയമലംഘനമായ ഏതെങ്കിലും പ്രവർത്തികളിൽ ഏർപ്പെട്ടാൽ അവർക്കെതിരെ ക്രിമിനൽ കേസ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാനും യൂണിറ്റ് ഓഫിസർമാർക്ക് നിർദേശം നൽകി. ഷെഡ്യൂളുകൾ മുടങ്ങാതിക്കാനുള്ള താൽകാലിക നടപടികൾ സ്വീകരിക്കാൻ എല്ലാ യൂണിറ്റ് ഓഫിസർമാർക്കും നിർദേശം നൽകിയെന്നും മാനേജ്മെന്റ് അറിയിച്ചു.

English Summary: KSRTC management on Employees Strike

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഐഫോണ്‍ 15ൽ അദ്ഭുതങ്ങൾ, സക്കര്‍ബര്‍ഗിന്റെ രാജി: പോയവാരത്തിലെ ടെക് വാര്‍ത്തകൾ

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA