തെലുങ്ക് സൂപ്പർതാരം മഹേഷ് ബാബുവിന്റെ മാതാവ് ഇന്ദിരാദേവി അന്തരിച്ചു

indira-devi
ഇന്ദിരാ ദേവി.Image. Instagram/ manjulaghattamaneni
SHARE

ഹൈദരാബാദ് ∙ തെലുങ്ക് സൂപ്പർതാരം മഹേഷ് ബാബുവിന്റെ മാതാവും തെലുങ്കിലെ പഴയകാല സൂപ്പർതാരവും നിർമാതാവുമായ കൃഷ്ണയുടെ ഭാര്യയുമായ ഇന്ദിരാദേവി (70) അന്തരിച്ചു. കുറച്ചുനാളുകളായി രോഗബാധിതയായിരുന്ന ഇന്ദിരാ ദേവിയുടെ അന്ത്യം ബുധനാഴ്ച പുലർച്ചെയായിരുന്നു. മറ്റു മക്കൾ: പരേതനായ രമേഷ് ബാബു, പത്മാവതി, മഞ്ജുള, പ്രിയദർശിനി.

ചിരഞ്ജീവി, ബാലകൃഷ്ണ, പവൻ കല്യാൺ,  ജൂനിയർ എൻടിആർ, നാഗാർജുന, വിജയ് ദേവരക്കൊണ്ട, വെങ്കിടേഷ് തുടങ്ങിയവരടക്കം താരങ്ങളും ചലച്ചിത്ര പ്രവർ‌ത്തകരും നേതാക്കളും മറ്റും ആദരാഞ്ജലികളർപ്പിച്ചു. ജൂബിലി ഹിൽസിലെ പത്മാലയ സ്റ്റുഡിയോസിൽ പൊതുദർശനത്തിനു ശേഷം സംസ്കാരം ജൂബിലി ഹിൽസിലെ ശ്മശാനമായ മഹാപ്രസ്ഥാനത്തിൽ ഇന്നു നടക്കുമെന്നാണ് വിവരം.

English Summary: Mahesh Babu's Mother Indira Devi Dies At 70

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

എന്നെ സിനിമ വേണ്ടെന്ന് വച്ചതല്ല, ഞാൻ സിനിമയെ വേണ്ടെന്നു വച്ചതാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}