പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി അബ്‌ദുൽ സത്താർ അറസ്റ്റിൽ

abdul sattar
അബ്ദുൽ സത്താർ. Photo: Manorama News
SHARE

കൊല്ലം∙ പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി അബ്‌ദുൽ സത്താറിനെ കരുനാഗപ്പള്ളി പുതിയകാവിലെ ഓഫിസിൽനിന്ന് അറസ്റ്റു ചെയ്തു. എൻഐഎയും കേരള പൊലീസും അടങ്ങുന്ന സംഘമാണ് കസ്റ്റഡിയിൽ എടുത്തത്. ജില്ലയ്ക്കു പുറത്തായിരുന്ന സത്താർ ഇന്ന് രാവിലെയാണ് കരുനാഗപ്പള്ളിയിലെ കാരുണ്യ സെന്ററിൽ മടങ്ങിയെത്തിയത്.

പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച കേന്ദ്രസർക്കാരിന്റെ നടപടിയെ നിയമപരമായി നേരിടുമെന്ന് രാവിലെ അബ്ദുൽ സത്താർ പ്രതികരിച്ചിരുന്നു. നിയമനടപടികൾ സ്വീകരിക്കാനായി ഉടൻതന്നെ അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തുമെന്നും മാധ്യമങ്ങളോട് അറിയിച്ചതിനു പിന്നാലെയാണ് സത്താറിനെ പൊലീസ് അറസ്റ്റു ചെയ്തത്.

English Summary: Popular Front State Secretary Abdul Sattar arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ചായ, ചോറ്, മരുന്ന് വേണ്ട: ഓട്ടം, ചാട്ടം, ഏറ് എല്ലാമുണ്ട്; 92–ലും ജോണപ്പാപ്പൻ പുലിയാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}