ADVERTISEMENT

തിരുവനന്തപുരം∙ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ(പിഎഫ്ഐ) നിരോധിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി എസ്ഡിപിഐ. രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണുള്ളതെന്ന് എസ്ഡിപിഐ ദേസീയ പ്രസിഡന്റ് എം.കെ. ഫൈസി പ്രസ്താവനയിൽ പറഞ്ഞു.

‘‘ഭരണഘടന ഉറപ്പുനൽകുന്ന അവകാശത്തെ ഇല്ലാതാക്കുന്നതാണ് പോപ്പുലർ ഫ്രണ്ടിന്റെ നിരോധനം. ബിജെപി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ശബ്ദമുയർത്തുന്നവരെ റെയ്ഡുകൾ നടത്തി അറസ്റ്റ് ചെയ്യുകയാണ്. അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷപാർട്ടികളെ നിശബ്ദമാക്കാൻ ശ്രമിക്കുകയാണ്’’ – എസ്ഡിപിഐ ആരോപിച്ചു.

രാജ്യത്തുടനീളമുള്ള പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിനു പിന്നാലെയാണ് പിഎഫ്ഐയെയും 8 അനുബന്ധ സംഘടനകളെയും നിരോധിക്കാൻ കേന്ദ്രം തീരുമാനിച്ചത്.

English Summary: SDPI, the political arm of the Popular Front Of India on the ban

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com