‘ഒറ്റയ്ക്ക് ലക്ഷ്യത്തിലേക്ക് നടന്നുനീങ്ങി; ആളുകൾ ഒപ്പം ചേർന്നു’; കവിതയുമായി തരൂ‍ർ

Shashi Tharoor (PTI Photo)
ശശി തരൂർ (PTI Photo)
SHARE

ന്യൂഡൽഹി∙ കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ പാർട്ടിയിൽനിന്ന് പിന്തുണ ഏറിയെന്ന് പരോക്ഷമായി സൂചിപ്പിച്ച് കോൺഗ്രസ് എംപി ശശി തരൂർ. പിന്തുണ ഏറിയെന്ന അർഥം വരുന്ന ഉർദു കവിത ഫെയ്സ്ബുക്കിൽ പങ്കുവച്ചു. ‘ഞാൻ ഒറ്റയ്ക്ക് ലക്ഷ്യത്തിലേക്ക് നടന്നുനീങ്ങി, ആളുകൾ അതിനൊപ്പം ചേർന്നു, ഒരാൾക്കൂട്ടമായി മാറി’ എന്നാണ് കവിത. ഉറുദു കവി മജ്റൂഹ് സുൽത്താൻപുരിയുടേതാണ് കവിത. 

നിവവിൽ ശശി തരൂർ മാത്രമാണ് തിരഞ്ഞെടുപ്പിലേക്ക് നാമനിർദേശപത്രിക സമർപ്പിക്കാൻ തയാറായിരിക്കുന്നത്. മുതിർന്ന നേതാവ് ദിഗ്‌വിജയ് സിങ്ങും പത്രിക സമർപ്പിച്ചേക്കുമെന്നാണ് വിവരം. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് തയാറായെങ്കിലും മുഖ്യമന്ത്രി സ്ഥാനം ഒഴിയാൻ വിസമ്മതിച്ചത് കോൺഗ്രസിൽ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.

English Summary: Shashi Tharoor posted Urdu Poem on Facebook

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

അന്ന് ഒരേ ഹോട്ടലിൽ വെയിറ്റർമാർ, ഇന്ന്... ! കണ്ണു നനയിക്കും ഈ സൗഹൃദം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA