‘കോണ്ടവും വേണോ?’; സാനിറ്ററി പാഡിനെക്കുറിച്ച് ചോദിച്ച വിദ്യാർഥിനിയോട് ഐഎഎസ് ഉദ്യോഗസ്ഥ

Harjot Kaur | Video Grab: Twitter, @maryashakil
ഹർജോത് കൗർ (Video Grab: Twitter, @maryashakil)
SHARE

പട്ന∙ സാനിറ്ററി പാഡുകൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കണമെന്ന് അഭ്യർഥിച്ച സ്കൂൾ വിദ്യാർഥിനിയോട് രൂക്ഷമായി പ്രതികരിച്ച് ഐഎഎസ് ഉദ്യോഗസ്ഥ. ബിഹാറിൽ സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന്റെയും മറ്റു സംഘടനകളുടെയും സഹായത്തോടെ ‘സശക്ത് ബേട്ടി, സമൃദ് ബിഹാർ’ (ശാക്തീകരിക്കപ്പെട്ട പെൺമക്കൾ, സമൃദ്ധമായ ബിഹാർ) എന്ന വിഷയത്തിൽ സംഘടിപ്പിച്ച സംവാദ പരിപാടിയിലാണ് സംഭവം.

സർക്കാർ ധാരാളം സൗജന്യങ്ങൾ നൽകുന്നുണ്ടെന്നും 20-30 രൂപയ്ക്ക് സാനിറ്ററി പാഡുകൾ നൽകാമോയെന്നും ചോദിച്ച വിദ്യാർഥിനിയോടാണ് വനിതാ ശിശു വികസന വകുപ്പ് മേധാവി കൂടിയായ ഹർജോത് കൗർ രൂക്ഷമായ പ്രതികരണം നൽകിയത്. ‘‘ആവശ്യങ്ങൾക്ക് അവസാനമുണ്ടോ?. നാളെ സർക്കാർ ജീൻസും മനോഹരമായ ഷൂസും നൽകണമെന്ന് നിങ്ങൾ പറയും. അവസാനം, കുടുംബാസൂത്രണത്തിന്റെ കാര്യം വരുമ്പോൾ, നിങ്ങൾ സൗജന്യ കോണ്ടം വേണം വേണമെന്ന് പ്രതീക്ഷിക്കും’’– ഹർജോത് പറഞ്ഞു.

ജനങ്ങളുടെ വോട്ടുകളാണ് സർക്കാരിനെ ഉണ്ടാക്കുന്നതെന്ന് വിദ്യാർഥിനി മറുപടി നൽകിയപ്പോൾ, അങ്ങനെയെങ്കിൽ വോട്ട് നൽകരുതെന്ന് ഹർജോത് പറഞ്ഞു. ‘‘പാക്കിസ്ഥാനെപ്പോലെ ആകുകയാണോ ഉദ്ദേശം. പണത്തിനും സേവനത്തിനും വേണ്ടിയാണോ നിങ്ങൾ വോട്ട് ചെയ്യുന്നത്?’’– അവർ േചാദിച്ചു.

English Summary: "Want Condoms Too?" Bihar Officer's Shocker On Girl's Sanitary Pad Query

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

എന്നെ സിനിമ വേണ്ടെന്ന് വച്ചതല്ല, ഞാൻ സിനിമയെ വേണ്ടെന്നു വച്ചതാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}