ADVERTISEMENT

കോഴിക്കോട്∙ താമരശ്ശേരി കാരാടിയില്‍ നടുറോഡില്‍ വെട്ടുകത്തിയുമായെത്തി കാര്‍ യാത്രികരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ രണ്ടുപേര്‍ പിടിയിലായി. താമരശ്ശേരി ഉല്ലാസ് കോളനിയില്‍ മുഹമ്മദ് ഫഹദ്(23), കൊടുവള്ളി മാനിപുരം പടിപ്പുരക്കല്‍ ലക്ഷം വീട് കോളനിയില്‍ താമസിക്കുന്ന സുനന്ദ് (28) എന്നിവരാണ് അറസ്റ്റിലായത്.

താമരശ്ശേരി ഭാഗത്തു നിന്നും അണ്ടോണ ഭാഗത്തേക്ക് വരികയായിരുന്ന കാറുമായി വാഹനം ഉരസിയതിനെത്തുടര്‍ന്ന് വാക്തര്‍ക്കമുണ്ടാവുകയും വാഹനത്തില്‍ സൂക്ഷിച്ച വെട്ടുകത്തി എടുത്ത് യുവാക്കള്‍ അക്രമിക്കാനിറങ്ങുകയുമായിരുന്നു. വെട്ടുകത്തിയെടുത്ത് പിറകില്‍ ചേര്‍ത്തുപിടിച്ച് മുഹമ്മദ് ഫഹദ്  യാത്രികര്‍ക്ക് നേരെ നടന്നടുത്തെങ്കിലും നാട്ടുകാര്‍ ഇടപെട്ട് അനിഷ്ട സംഭവമൊഴിവാക്കുകയായിരുന്നു.

നാട്ടുകാര്‍ തടഞ്ഞുവെച്ച മുഹമ്മദ് ഫഹദിനെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ട സുനന്ദ് പിന്നീട് താമരശ്ശേരി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. 

English Summary: Youth arrested for threatening in Kozhikode

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com