‘പ്രതി ജഡ്ജിയുമായി ബന്ധം സ്ഥാപിച്ചു’; കോടതിമാറ്റത്തിനായി അതിജീവിത സുപ്രീംകോടതിയില്‍

Dileep-Supreme-Court-1248
ദിലീപ്
SHARE

ന്യൂഡൽഹി∙ നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റാന്‍ അതിജീവിത സുപ്രീം കോടതിയില്‍. കോടതി മാറ്റണം എന്ന ആവശ്യം തള്ളിയ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്താണ് ഹര്‍ജി. പ്രതി ജഡ്ജിയുമായി ബന്ധം സ്ഥാപിച്ചെന്ന് ഹര്‍ജിയില്‍ ആരോപണമുണ്ട്. 

പൊലീസിന് ലഭിച്ച ശബ്ദരേഖയില്‍നിന്ന് ഇൗ ബന്ധം വ്യക്തമാണ്. എന്നാൽ അതു പരിഗണിക്കാതെയാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയെന്ന റിപ്പോര്‍ട്ട് പ്രോസിക്യുഷനെ അറിയിക്കുന്നതില്‍ ജഡ്ജിക്ക് വീഴ്ചയെന്നും അതിജീവിത സുപ്രീം കോടതിയില്‍ അറിയിച്ചു. 

അഡീഷനൽ സെഷൻസ് കോടതിയിൽ നടന്നിരുന്ന വാദം, ജഡ്ജി പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ആയതോടെയാണ് പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ എത്തിയത്. ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് അനുമതിയോടെയാണ് സെഷൻസ് കോടതി കേസിന്റെ വിചാരണയ്ക്കു നടപടി ഉണ്ടായത്. ഇതേത്തുടർന്നാണ് കോടതി മാറ്റം ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയിലെത്തിയത്. എന്നാൽ ജസ്റ്റിസ് സിയാദ് റഹ്മാന്റെ സിംഗിൾ ബെഞ്ച് അതിജീവിതയുടെ ഈ ആവശ്യം തള്ളുകയായിരുന്നു.

English Summary: Actress Attack Case: Victim moved to SC to change trial court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

അന്ന് ഒരേ ഹോട്ടലിൽ വെയിറ്റർമാർ, ഇന്ന്... ! കണ്ണു നനയിക്കും ഈ സൗഹൃദം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA