കൂത്താട്ടുകുളത്തിനടുത്ത് വൃദ്ധ ദമ്പതികൾ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് 4 ദിവസത്തെ പഴക്കം

Elderly couple found dead Koothattukulam
വെള്ളക്കിളി, ഓമന
SHARE

കൊച്ചി∙ കൂത്താട്ടുകുളത്തിനടുത്ത് പാലക്കുഴ ഉപ്പുകണ്ടത്ത് വൃദ്ധ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. നെല്ലിക്കൽ വീട്ടിൽ വെള്ളക്കിളി (70), ഭാര്യ ഓമന (65) എന്നിവരെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾക്ക് നാലു ദിവസത്തോളം പഴക്കമുണ്ട്.

ഇവർക്കു രണ്ടു പെൺമക്കളാണ്. മക്കളുടെ വിവാഹം കഴിഞ്ഞശേഷം ഇരുവരും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. കഴിഞ്ഞ കുറച്ചു ദിവസമായി വെള്ളക്കിളിയെ ജംക്‌ഷനിൽ കാണാത്തതിനെ തുടർന്ന് ആളുകൾ വീട്ടിലെത്തിയപ്പോഴാണ് മരണ വിവരം പുറത്തറിഞ്ഞത്.

വീടിനടുത്തു മറ്റു വീടുകൾ ഇല്ലാത്തതിനാലാണ് വിവരം പുറത്തറിയാതിരുന്നത്. കൂത്താട്ടുകുളം പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

English Summary: Elderly couple found dead at home at Koothattukulam 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഐശ്വര്യമുള്ള മലയാളിവീട്! 😍🤗 Best Kerala Home | അകത്താണ് കാഴ്ചകൾ |

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}