ADVERTISEMENT

കൊച്ചി ∙ നഗരത്തിൽ കൊലപാതകങ്ങൾ തുടർ സംഭവങ്ങളാകുന്ന പശ്ചാത്തലത്തിൽ സിറ്റി പൊലീസ് കമ്മിഷണറുടെ ശക്തമായ ഇടപെടൽ ആവശ്യപ്പെടുമെന്ന് കൊച്ചി മേയർ എം.അനിൽകുമാർ. നഗരത്തിൽ ലഹരി കേസുകൾ വർധിക്കുന്നത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തിലും കമ്മിഷണറുമായി യോഗം ചേർന്നു നടപടികൾ ആലോചിക്കുമെന്ന് മേയർ അറിയിച്ചു.

കൗൺസിൽ അംഗങ്ങളുടെയും റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളുടെയും യോഗം വിളിച്ച് ജാഗ്രതാ സമിതികൾക്കു രൂപം നൽകുകയും നിലവിലുള്ളവ ശക്തിപ്പെടുത്തുകയും ചെയ്യും. കൊച്ചി സുരക്ഷിത നഗരമല്ല എന്ന തോന്നൽ ഉണ്ടാകാൻ പാടില്ല. അതുകൊണ്ടു തന്നെ ശക്തമായ നടപടികളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ആദ്യ നഗര സാമൂഹികാരോഗ്യ കേന്ദ്രം കൊച്ചിയിൽ 30ന് തേവര വൃദ്ധസദനം ഹാളിൽ ആരോഗ്യമന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. കോവിഡ് കാലത്ത് നഗരസഭയുടെ നേതൃത്വത്തിൽ കോവിഡ് രോഗികൾക്കു സൗജന്യ കൗൺസിലിങ് നൽകിയ കൗൺസിലേഴ്സിനെ ആദരിക്കുമെന്നും മേയർ പറഞ്ഞു.

English Summary: Kochi Municipal Corporation Mayor on Kochi Murders

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com