റിയാദിലെത്തിയത് രണ്ടാഴ്ച മുൻപ്; ഓമശ്ശേരി സ്വദേശി സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു

anwar
അൻവർ ഷഫീഖ്
SHARE

കോഴിക്കോട്∙ റിയാദിലുണ്ടായ വാഹനാപകടത്തിൽ ഓമശ്ശേരി പുത്തൂർ സ്വദേശി മരിച്ചു. പാറങ്ങോട്ടിൽ അബുവിന്റെ മകൻ അൻവർ ഷഫീഖ്(33) ആണ്  റുവൈദയിൽ ഇന്ന് പുലർച്ചെയുണ്ടായ അപകടത്തിൽ മരിച്ചത്. റിയാദിൽ നിന്നും ജിദ്ദയിലേക്ക് ലോഡുമായി പോയ മിനി ട്രക്കാണ് അപകടത്തിൽ പെട്ടത്.

ലീവ് കഴിഞ്ഞ് രണ്ടാഴ്ച മുമ്പാണ് അൻവർ റിയാദിലെത്തിയത്. മാതാവ്: ഫാത്തിമ. ഭാര്യ: ആരിഫ (പോർങ്ങോട്ടൂർ) മകൻ: ആസിം. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുകയാണ്. 

English Summary: Kozhikode native die in Riyadh road accident

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഐശ്വര്യമുള്ള മലയാളിവീട്! 😍🤗 Best Kerala Home | അകത്താണ് കാഴ്ചകൾ |

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}